
ഇംഗ്ളീഷിലും കന്നടയിലും ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് ദ്വിഭാഷാ ചിത്രമായ യഷിന്റെ ടോക്സിക് 2026 മാർച്ച് 19ന് ലോക വ്യാപകമായി റിലീസ് ചെയ്യും.
കന്നടയിലാണ് ടോക്സിക് ചിത്രീകരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഉൾപ്പെടെ വിവിധ ഇന്ത്യൻ, അന്തർദ്ദേശിയ ഭാഷകളിൽ ചിത്രം ഡബ് ചെയ്യും.
ഗീതു മോഹൻദാസാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. കെ.ജി.എഫിന് ശേഷമുള്ള യഷ് ചിത്രം എന്ന നിലയിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. യഷിന്റെ പത്തൊൻപതാമത്തെ സിനിമ കൂടിയാണ്. ടോക്സിക്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ അപ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. വിദേശ താരങ്ങളടക്കം ഉൾപ്പെടുന്ന വൻ താര നിര അണിനിരക്കുന്നുണ്ട്.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് നിർമ്മാണം. യഷിന്റെ 39-ാം ജന്മദിനത്തിൽ ആരാധകരെ ആവേശത്തിലാക്കി എത്തിയ ടോക്സിക്കിനെ വീഡിയോ വൻ തരംഗമായി മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |