SignIn
Kerala Kaumudi Online
Saturday, 11 July 2026 7.48 AM IST

ജോജു ജോർജ് തിരക്കഥാകൃത്താവുന്നു താരനിരയിൽ ജോജുവും ജുനൈസും സാഗർ സൂര്യയും

h

ജോ​ജു​ ​ജോ​ർ​ജ് ​തി​ര​ക്ക​ഥാ​കൃ​ത്താ​വു​ന്നു.​ ​ജോ​ജു​വും​ ​ബി​ഗ് ​ബോ​സ് ​മ​ല​യാ​ളം​ ​സീ​സ​ൺ​ 5​ൽ​ ​താരങ്ങളായിരുന്ന ജു​നൈ​സും​ ​ സാ​ഗ​ർ​ ​സൂ​ര്യ​യും​ ​ആ​ണ്ചി​ത്ര​ത്തി​ൽ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബി​ഗ് ​ബോ​സ് ​മ​ല​യാ​ളം​ ​സീ​സ​ൺ​ ​5 ജേ​താ​വ് ​അ​ഖി​ൽ​ ​മാ​രാർ ആണ് ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​തെ​ന്നാ​ണ് ​വി​വ​രം.​ ​ആ​ഗ​സ്റ്റ് 1ന് ​തൃ​ശൂ​രി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​തൃ​ശൂ​രി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ക്കു​ന്ന​ ​പ്ര​മേ​യ​മാ​ണ് ​ താ​ൻ​ ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ ​ആ​ദ്യ​ചി​ത്ര​ത്തി​നു​വേ​ണ്ടി​ ജോ​ജു​ ​ ​ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ജോ​ജു​വി​ന്റെ​ ​ക​രി​യ​റി​ൽ​ ​ മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സ് ​തൃ​ശൂ​ർ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഒ​രു​ങ്ങി​യ​ത്.​ ​ജോ​ജു​ ​ജോ​ർ​ജ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​ഒ​രു​ ​താ​ത്വി​ക​ ​അ​വ​ലോ​ക​നം​ ​ആ​ണ് ​അ​ഖി​ൽ​ ​മാ​രാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​ദ്യ​ ​ചി​ത്രം. ഉ​പ​ചാ​ര​പൂ​ർ​വ്വം​ ​ഗു​ണ്ടാ​ജ​യ​ൻ​ ​ആ​ണ് ​സാ​ഗ​ർ​ ​സൂ​ര്യ​യു​ടെ​ ​ആ​ദ്യ​ ​ചി​ത്രം.​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​കു​രു​തി​യി​ൽ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ത​ട്ടീം​ ​മു​ട്ടീം​ ​എ​ന്ന​ ​പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ​സ്വീ​കാ​ര്യ​ത​ ​നേ​ടു​ന്ന​ത്.​ ​ടി​ക് ​ടോ​ക് ​വീ​ഡി​യോ​ക​ളി​ലൂ​ടെ​യാ​ണ് ജു​നൈ​സ് ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.​അ​തേ​സ​മ​യം​ ​എ.​ ​കെ​ ​സാ​ജ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​ലി​മ​ട​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ജോ​ജു​ ​ചി​ത്രം.​െഎ​ശ്വ​ര്യ​ ​രാ​ജേ​ഷ് ​ആ​ണ് ​നാ​യി​ക.​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ലി​ജോ​ ​മോ​ൾ​ ​ജോ​സും​ ​എ​ത്തു​ന്നു.​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​വേ​ണു​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY