
ദുൽഖർ സൽമാൻ നായകനായി നവാഗതനായ രവി നെലകുടിറ്റി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ശ്രീ ശ്രീ എന്നു പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. സ്‌കൂൾ യൂണിഫോമിൽ ഇരിക്കുന്ന ദുൽഖർ സൽമാനെ പോസ്റ്ററിൽ കാണാം. ഒപ്പം നായിക പൂജ ഹെഗ്‌ഡെയമുമുണ്ട്. . ഈ കഥാപാത്രങ്ങളുടെ സൗഹൃദ/പ്രണയ നിമിഷമാണ് പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത് . ഫീൽ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ദുൽഖർ സൽമാൻ - പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ദീക്ഷിത് ഷെട്ടി ആണ് മറ്റൊരു പ്രധാന താരം . ലൗ വിൽ സ്പാർക് എഗൈൻ എന്നാണ് ടാഗ്‌ലൈൻ. എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ നാൽപത്തിയൊന്നാം സിനിമയാണ്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ വമ്പൻ റിലീസ് ആയി ഈ വർഷം തന്നെ പ്രദർശനത്തിന് എത്തും.ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, എഡിറ്റിംഗ്- കോട്ടഗിരി വെങ്കടേശ്വര റാവു ,സഹനിർമ്മാതാവ്: ഇഷാൻ സക്‌സേന, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാർ, , പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, പി.ആർ.ഒ - ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |