SignIn
Kerala Kaumudi Online
Monday, 21 September 2026 4.04 AM IST

റാം പൊത്തിനേനിയു ഡബിൾ സ്മാർട്ട് ട്രെയിലർ

rampothino



റാം പൊത്തിനേനിയെ നായകനാക്കി പുരി ജഗനാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന ഡബിൾ സ്മാർട്ട് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വിശാഖപട്ടണത്തിലെ ഗുരജാഡ കലാക്ഷേത്രത്തിൽ നടന്ന വമ്പൻ ചടങ്ങിലാണ് ട്രെയിലർ ലോഞ്ച് . മെഗാ മാസ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ഡബിൾ സ്മാർട്ടിൽ

കാവ്യാ ഥാപ്പർ ആണ് നായിക. വില്ലനായി ബോളിവുഡ് താരം സഞ്ജയ് ദത്താണ്‌. ട്രെയിലറിന് മുന്നോടിയായി പ്രേക്ഷകരുടെ മുന്നിലെത്തിയ മൂന്നു ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റുകളാണ്. മണി ശർമയാണ് സംഗീത സംവിധാനം .
ആഗസ്റ്റ് 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിടുന്നു. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവർ ചേർന്നാണ് നിർമ്മാണം. സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിക്കുന്നു. എഡിറ്റർ കാർത്തിക ശ്രീനിവാസ് ആർ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽറിലീസ് ചെയ്യും.
. പി.ആർ. ഒ ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY