SignIn
Kerala Kaumudi Online
Sunday, 20 September 2026 7.42 AM IST

കത്തിക്കയറാൻ എല്ലാ ജനറേഷനും സ്റ്റൈ​ലി​ഷ്; ബാച്ച്‌ലർ പാർട്ടി D'EUX ഫസ്റ്റ് ലുക്ക്

sss

അടുത്ത അമൽനീരദ് സംഭവം നവംബർ 19ന്

വ​ൻ​ ​താ​ര​നി​ര​യു​മാ​യി​ ​അ​മ​ൽ​ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'​ബാ​ച്ച്‌​ല​ർ​ ​പാ​ർ​ട്ടി​ ​D​'​E​U​X​"​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​റെ​ഡ്-​ ​ഗോ​ൾ​ഡ​ൻ​ ​റെ​ട്രോ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ൽ​ ​നി​ൽ​ക്കു​ന്ന​ ​താ​ര​ങ്ങ​ൾ​ ​ആ​ക്ഷ​ൻ​-​ ​ത്രി​ല്ല​ർ​ ​വി​രു​ന്നൊ​രും​ ​എ​ന്ന​ ​സൂ​ച​ന​ ​ന​ൽ​കു​ന്നു.​ ​മ​ല​യാ​ള​ത്തി​ലെ​ ​സ്റ്റൈ​ലി​ഷ് ​സി​നി​മ​ക​ളു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​അ​മ​ൽ​ ​നീ​ര​ദി​ന്റെ​ ​പു​തി​യ​ ​ചി​ത്രം​ ​എ​ന്ന​താ​ണ് ​ ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത.​ ​ന​സ്ലി​ൻ,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​ശ്രീ​നാ​ഥ് ​ഭാ​സി,​ ​ച​ന്തു​ ​സലിംകു​മാ​ർ,​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​പാ​രി​സ് ​ല​ക്ഷ്മി,​ ​നാ​ദി​യ​ ​മൊ​യ്തു,​ ​ര​ജി​ഷ​ ​വി​ജ​യ​ൻ,​ ​ജ്യോ​തി​ർ​മ​യി,​ ​ഹ​ൻ​സി​ക​ ​കൃ​ഷ്ണ​ ​തു​ട​ങ്ങി​ ​വ​ലി​യ​ ​താ​ര​നി​ര​യു​ണ്ട്.

​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ൽ​ ​ആ​ണ് ​എ​ല്ലാ​ ​താ​ര​ങ്ങ​ളും.​ന​വം​ബ​ർ​ 19​ന് ​റി​ലീ​സ് ​ചെ​യ്യും.​ 2012​ൽ​ ​പു​റ​ത്തി​റ​ങ്ങി​ ​ത​രം​ഗ​മാ​യി​ ​മാ​റി​യ​ ​അ​മ​ൽ​ ​നീ​ര​ദി​ന്റെ​ ​സ്റ്റൈ​ലി​ഷ് ​ആ​ക്ഷ​ൻ​ ​ചി​ത്രം​ ​'​ബാ​ച്ച്‌​ല​ർ​ ​പാ​ർ​ട്ടി​'​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​യാ​ണ് ​ഈ​ ​ചി​ത്രം​ ​പ്രേ​ക്ഷ​ക​രി​ലേ​ക്ക് ​എ​ത്തു​ന്ന​ത് ​.ഡ്യു​എ​ക്സ് ​(​D​'​E​U​X​)​ ​എ​ന്ന​ത് ​ഫ്ര​ഞ്ച് ​വാ​ക്കാ​ണ്.​ ​ര​ണ്ട് ​എ​ന്നും​ ​‘​അ​വ​രു​ടെ​’​ ​അ​ല്ലെ​ങ്കി​ൽ​ ​'​അ​വ​രെ​ ​കു​റി​ച്ച്'​ ​എ​ന്നു​മാ​ണ് ​അ​ർ​ത്ഥം.​ ​

യ​ങ് ​ജ​ന​റേ​ഷ​ൻ​ ​താ​ര​ങ്ങ​ളെ​യും​ ​മ​ല​യാ​ള​ത്തി​ലെ​ ​മു​ൻ​നി​ര​ ​അ​ഭി​നേ​താ​ക്ക​ളെ​യും​ ​അ​ണി​നി​ര​ത്തി​യാ​ണ് ​അ​മ​ൽ​ ​നീ​ര​ദ് ​ഇ​ത്ത​വ​ണ​ ​വ​രു​ന്ന​ത്.​ ​അ​മ​ൽ​ ​നീ​ര​ദ് ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​അ​ൻ​വ​ർ​ ​റ​ഷീ​ദ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ആ​ൻ​ഡ് ​ഫ്ര​ണ്ട്സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം​ .​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​അ​പ്പു​ ​പ്ര​ഭാ​ക​ർ,​ ​എ​‍​ഡി​റ്റ​ർ​:​ ​വി​വേ​ക് ​ഹ​ർ​ഷ​ൻ,​ ​സം​ഗീ​തം​:​ ​ക്രി​സ്റ്റോ​ ​സേ​വ്യ​ർ,​ ​സം​ഭാ​ഷ​ണം​:​ ​ഉ​ണ്ണി​ .​ആ​ർ,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​:​ ​ത​പ​സ് ​നാ​യ​ക്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ൻ​:​ ​ജോ​സ​ഫ് ​നെ​ല്ലി​ക്ക​ൽ,​ ​ഗാ​ന​ര​ച​ന​:​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദ്,​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​കോ​സ്റ്റ്യൂം​:​ ​മ​ഷ​ർ​ ​ഹം​സ,​ ​മേ​ക്ക​പ്പ്:​ ​റോ​ണ​ക്സ് ​സേ​വ്യ​ർ.​ ​പി.​ആ​ർ.​ഒ​ :​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BACHELOR PARTY, LATESTNEWS, AMALNEERAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY