SignIn
Kerala Kaumudi Online
Saturday, 19 September 2026 9.16 PM IST

ദീപികയ്ക്കും രൺവീറിനും വീണ്ടും കുഞ്ഞ് പിറന്നു; ആദ്യ മകൾ ദുവയ്ക്ക് കൂട്ടായി അനുജത്തി

READ ENGLISH VERSION
-ranveer-deepika-
ദീപിക പദുകോൺ രൺവീർ സിംഗ്

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണിനും രൺവീർ സിംഗിനും രണ്ടാമതും കുഞ്ഞ് പിറന്നു. വീണ്ടും ഒരു പെൺകുഞ്ഞിനാണ് ദീപിക ജന്മം നൽകിയത്. കുഞ്ഞ് ജനിച്ച വിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ദമ്പതികൾ ആരാധകരുമായി പങ്കുവച്ചു. കുഞ്ഞിന്റെ കാൽപ്പാദത്തിന്റെ ചിത്രത്തോടൊപ്പമാണ് ദീപികയും രൺവീറും സന്തോഷം പങ്കിട്ടത്.

പ്രസവത്തിന് തൊട്ടുമുമ്പ് താരദമ്പതികൾ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. രൺവീർ സിംഗിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഓറഞ്ചും പർപ്പിളും നിറത്തിലുള്ള കുർത്ത സെറ്റിൽ ദീപികയെത്തിയപ്പോൾ, പർപ്പിൾ കുർത്തയും വെള്ള പാന്റുമായിരുന്നു രൺവീറിന്റെ വേഷം. കൃത്യം രണ്ടു വർഷം മുമ്പ് മകൾ ദുവയുടെ ജനനത്തിന് രണ്ടു ദിവസങ്ങൾക്കു മുൻപും ഇതേ ക്ഷേത്രത്തിൽ ദമ്പതികൾ ദർശനം നടത്തിയിരുന്നു.

മൂത്ത മകൾ ദുവയുടെ രണ്ടാം ജന്മദിനത്തിൽ തങ്ങൾ രണ്ടാമതും മാതാപിതാക്കളാകാൻ പോകുന്ന സന്തോഷം താരങ്ങൾ പങ്കുവച്ചിരുന്നു. കറുപ്പും വെളുപ്പിലുമുള്ള പ്രഗ്നൻസി ഷൂട്ടിന്റെ ചിത്രങ്ങളാണ് രൺവീർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ദുവയ്‌ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. 'ബേബി ദുവയും ഞങ്ങളുടെ ഹൃദയവും വലുതാവുകയാണ്! നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി!' എന്ന കുറിപ്പോടെയാണ് രൺവീർ ചിത്രങ്ങൾ പങ്കിട്ടത്.

2013ൽ 'ഗോലിയോം കി രാസ്‌ലീല രാംലീല' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ദീപികയും രൺവീറും തമ്മിൽ പ്രണയത്തിലാകുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2015ൽ രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും, 2018 നവംബർ 14ന് ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചാണ് വിവാഹിതരായത്. ദീപികയുടെ കൊങ്കിണി ആചാരപ്രകാരവും രൺവീറിന്റെ സിന്ധി പാരമ്പര്യപ്രകാരവുമായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. 2024 സെപ്തംബർ എട്ടിനാണ് ദമ്പതികളുടെ ആദ്യ മകളായ ദുവ ജനിച്ചത്.

English Summary

Bollywood star couple Deepika Padukone and Ranveer Singh welcomed their second child, a baby girl, sharing the joyful announcement via an Instagram post featuring an image of a footprint.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEEPIKA PADUKONE, RANVEER SINGH, LATESTNEWS, BOLLYWOOD, BOLLYWOOD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY