SignIn
Kerala Kaumudi Online
Friday, 23 October 2026 3.42 AM IST

നാനിയുടെ ഹിറ്റ് 3 മേയ് 1ന്

hit-3

സുര്യാസ് സാറ്റർഡേയിലൂടെ ഹാട്രിക് ബ്ലോക്ബസ്റ്റർ സ്വന്തമാക്കിയ തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ഹിറ്റ് 3 സ്നീക്ക് പീക് പുറത്ത്. ഹണ്ടേഴ്‌സ് കമാൻഡ് എന്ന് പേരിലാണ് സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങിയത്. അർജുൻ സർകാർ എന്ന ശക്തമായ കഥാപാത്രത്തെ നാനി അവതരിപ്പിക്കുന്നു.ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു.2025 മേയ് ഒന്നിന് ആഗോള റിലീസായി ഹിറ്റ് 3 പ്രേക്ഷകർക്ക് മുന്നിലെത്തും.
പി.ആർ. ഒ ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY