
ചെന്നൈ: തന്റെ വിവാഹമോചനത്തെ പറ്റി അപകീർത്തികരമായ സന്ദേശങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കും ഓൺലൈൻ പോർട്ടലുകൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ വക്കീൽ നോട്ടീസുമായി സംഗീതജ്ഞൻ എ.ആർ റഹ്മാൻ.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ 24 മണിക്കൂറിനകം നീക്കണമെന്നാണ് റഹ്മാന്റെ അഭിഭാഷക ടീം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട നോട്ടീസിലെ ആവശ്യം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ദിവസങ്ങൾക്ക് മുമ്പാണ് റഹ്മാൻ - സൈറ ബാനു ദമ്പതികൾ വേർപിരിയുന്ന വിവരം പുറത്തുവന്നത്. സൈറയുടെ അഭിഭാഷക വാർത്താകുറിപ്പ് ഇറക്കുകയായിരുന്നു. ഇരുവർക്കുമിടയിലെ വൈകാരിക സംഘർഷങ്ങളാണ് തീരുമാനത്തിൽ കൊണ്ടെത്തിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഇവർ അഭ്യർത്ഥിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |