SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

 കണ്ണപ്പ, ശിവനായി അക്ഷയ് കുമാറിന്റെ ഫസ്റ്റ് ലുക്ക്

ss


വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ബോളിവുഡ് താരം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ലോർഡ് ശിവ (ഭഗവാൻ ശിവൻ)' എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. മൂന്ന് ലോകങ്ങളെയും അടക്കി ഭരിക്കുന്ന മഹോന്നത ദൈവം വിശുദ്ധമായ ഭക്തിക്ക് മുന്നിൽ സമർപ്പിക്കപ്പെടുന്നു എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ.കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിർമ്മിക്കുന്നത്.

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 25 ന് ആഗോള റിലീസായെത്തും.പ്രഭാസ്, മോഹൻലാൽ എന്നിവരും അതിഥി താരങ്ങളായി എത്തുന്നു.കിരാത എന്ന കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അർപിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് മറ്റു താരങ്ങൾ.മുകേഷ് കുമാർ സിംഗ്, വിഷ്‌ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേര്‍ന്നാണ് സംഭാഷണം.

ഹോളിവുഡ് ചായാഗ്രാഹകൻ ഷെൽഡൻ ചാവു ക്യാമറ ചലിപ്പിക്കുന്നു. സംഗീതം- സ്റ്റീഫൻ ദേവസി, എഡിറ്റർ- ആന്റണി ഗോൺസാൽവസ്, മോഹൻ ബാബുവിന്റെ ഉടമസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്റർടെയ്ൻമെന്റ് എന്നീ ബാനറിലാണ് നിർമ്മാണം.പി.ആർ. ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY