
എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ പുറത്ത്. സയീദ് മസൂദിന്റെ ഭൂതകാലത്തിന് ഒരു വലിയ പ്രാധാന്യം എമ്പുരാനിൽ ഉണ്ടാകും. സ്റ്റീഫൻ നെടുമ്പള്ളി എങ്ങനെ അണ്ടർ വേൾഡ് കിംഗ് ആയി മാറിയെന്നും ഖുറേഷിയും സയീദും തമ്മിലുള്ള ബന്ധവും എമ്പുരാൻ പറയും. പൃഥ്വിരാജിന്റെ വാക്കുകൾ.
മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെപ്പോലെ സയീദിനും അയാളുടെ ഒരു ഭൂതകാലമുണ്ട്. അയാളുടെ ഒരു കഥ. അതയാളുടേതായിരുന്ന ഒരു ലോകം. ആ കഥ എന്തായിരുന്നുവെന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്രാം കടന്നുവന്നതെന്നും വളരെ ചുരുങ്ങിയ രീതിയിൽ എമ്പുരാനിൽ മനസിലാകും.
ലൂസിഫറിലെ സങ്കീർണത എമ്പുരാനിൽ വളരുകയാണ്. കഥാപാത്രങ്ങളുടെ എണ്ണം ഇനിയും കൂടുകയാണ്. കുറച്ചധികം കഥാ പശ്ചാത്തലങ്ങളും ഇപ്രാവശ്യം കാണാനിടയാകും.
ലൂസിഫറിന്റെ ആദ്യഭാഗം അവസാനിക്കുമ്പോൾ ഖുറേഷി അബ്രാം എന്ന അണ്ടർവേൾഡ് മെഗാ സിൻഡിക്കേറ്റിനെ നേരിടാൻ പറ്റുന്ന അവരെ തൊടാൻ കഴിയുന്ന അത്രമാത്രം ശക്തിയുള്ള മറ്റൊരു ശക്തി ഇൗ ലോകത്തിലില്ല എന്ന ധാരണയിലാണ് ആ സിനിമ കണ്ട് പിരിയുന്നത്.
ആ ധാരണ സത്യമായിരുന്നോ അതോ അതൊരു അനുചിത്രമായ ധാരണയായിരുന്നോ എന്ന ചോദ്യത്തിന് എമ്പുരാനിൽ ഉത്തരം ഉണ്ടാകുമെന്ന സൂചന പൃഥ്വിരാജ് നൽകുന്നു.
ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രേക്ഷകരെ ത്രിൽ അടിപ്പിച്ച ഒന്നായിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |