
ഗ്ളാമറസായി പ്രത്യക്ഷപ്പെടുന്നതിന്റെ പേരിൽ തന്നെ ട്രോളുന്നവർക്ക് മറുപടിയുമായി നടി ആരാധ്യ ദേവി. ഗ്ളാമർ റോൾ ചെയ്യില്ലെന്ന് നേരത്തേ പറഞ്ഞത് അന്നത്തെ സാഹചര്യത്തിലാണ്. സിനിമയിൽ എത്തിയപ്പോഴാണ് കഥാപാത്രത്തിനുവേണ്ടി ഏതുവേഷവും ധരിക്കേണ്ടിവരുമെന്ന് മനസിലായത്. ഒരു നടി എന്ന നിലയിൽ ഏറ്റെടുത്ത കഥാപാത്രത്തോട് കൂറ് പുലർത്താൻ തന്നെയാണ് തീരുമാനം. എല്ലാ മനുഷ്യരുടെയും കാഴ്ചപ്പാടുകളും തീരുമാനങ്ങളും സാഹചര്യം അനുസരിച്ച് മാറിമറിഞ്ഞേക്കാം എന്നിരിക്കെ തനിക്ക് എതിരെ മാത്രം നെഗറ്റീവ് കമന്റുമായി വരുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. തന്റെ ജീവിതം തന്റേത് മാത്രമാകുമ്പോൾ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളും സ്വന്തം ഇഷ്ടപ്രകാരമായിരിക്കും. ഒരു നടി ആകാൻ തീരുമാനിച്ച സ്ഥിതിക്ക് ഏറ്റെടുക്കുന്ന ജോലിയോട് കൂറുപുലർത്തുമെന്നും നെഗറ്റീവ് കമന്റുകൾകൊണ്ട് തന്റെ കാഴ്ചപ്പാടുകൾ മാറില്ലെന്നും ആരാധ്യ ദേവി കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |