SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.36 PM IST

മഹേഷ്‌ബാബു - രാജമൗലി ചിത്രം ടൈറ്റിൽ നവംബറിൽ

ss

മഹേഷ്‌ബാബു നായകനായി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും നവംബറിൽ റിലീസ് ചെയ്യും. എസ്.എസ്.എം.ബി 29 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മഹേഷ് ബാബുവിന്റെ 50-ാം പിറന്നാൾ ദിനമായ ഇന്നലെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ രാജമൗലി പങ്കുവച്ചു. ചിത്രത്തിലെ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന്റെ പ്രീലുക്ക് പോസ്റ്റർ ആണ് പങ്കുവച്ചത്. ഗ്ളോബ് ട്രോട്ടർ അഥവാ ലോകം ചുറ്റുന്നവൻ എന്നാണ് മഹേഷ്‌ബാബുവിന്റെ കഥാപാത്രത്തെ പോസ്റ്ററിൽ വിശേഷിപ്പിക്കുന്നത്. നവംബറിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വെളിപ്പെടുത്തൽ ചിത്രത്തെക്കുറിച്ച് നടത്തുമെന്നും രാജമൗലി അറിയിച്ചു. ഇന്ത്യാന ജോൺസ് സീരിസിന്റെ ലൈനിലാണ് ചിത്രം ഒരുക്കുക. പൃഥ്വിരാജ് അതിശക്തനായ വില്ലൻ വേഷത്തിലാണ് എത്തുക. പ്രിയങ്ക ചോപ്ര ആണ് നായിക. ഹോളിവുഡിൽ നിന്നുള്ള പ്രശസ്ത താരങ്ങളും അണിനിരക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയ്ക്ക് 900 കോടി ആണ് ബഡ്‌‌ജറ്റ്. സിനിമയുടെ ആദ്യഭാഗം 2027ൽ റിലീസ് ചെയ്യും. എസ്.എസ്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദ് ആണ് രചന. എം.എം. കീരവാണി സംഗീത സംവിധാനം നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY