SignIn
Kerala Kaumudi Online
Thursday, 22 October 2026 5.16 PM IST

ആസിഫ് അലിയുടെ മഹേഷും മാരുതിയും, കാളിദാസ് ജയറാമിന്റെ രജനിയും 5ന് ആരംഭിക്കും

uj

ആസിഫ് അലി, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സേതു രചനയും സംവിധാനവും നിർവഹിക്കുന്ന മഹേഷും മാരുതിയും ഫെബ്രുവരി 5 ന് മാളയിൽ ആരംഭിക്കും.

ഒരു മാരുതി കാറിനെ കേന്ദ്രകഥാപാത്രമാക്കി ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഷിജു, ജയകൃഷ്ണൻ, പ്രേംകുമാർ, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മണിയൻപിള്ളരാജു പ്രൊഡക്ഷൻസും വി.എസ്.എൽ ഫിലിം ഹൗസും ചേർന്നാണ് നിർമ്മാണം.

ഛായാഗ്രഹണം ഫയിസ് സിദ്ദിഖ്, കലാസംവിധാനം ത്യാഗു, കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, മേക്കപ്പ് പ്രദീപ് രംഗൻ, പ്രാെഡക്ഷൻ കൺട്രോളർ അലക്സ് ഇ. കുര്യൻ.

നവാഗതനായ വിനിൽ വർഗീസ് കാളിദാസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ രജനിയുടെ ചിത്രീകരണം ഫെബ്രുവരി 5 ന് പൊള്ളാച്ചിയിൽ പുനരാരംഭിക്കും.തുടർന്ന് ചെന്നൈയിലും കൊച്ചിയിലും ചിത്രീകരണം ഉണ്ടാകും. നമിത പ്രമോദ്, ഷോൺ റോമി, സൈജു കുറുപ്പ്, സായി പ്രിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

‌ർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY