
വാടിവാസൽ എന്ന വെട്രിമാരൻ- സൂര്യ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്നു. ഇതാദ്യമായാണ് സൂര്യയുടെ നായികയായി ഐശ്വര്യ ലക്ഷ്മി എത്തുന്നത്. മൂന്നുവർഷം മുൻപ് ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രമാണ് വാടി വാസൽ. എന്നാൽ പിന്നീട് പല കാരണങ്ങളാൽ വൈകുകയാണ് ഉണ്ടായത്.
എന്നാൽ തടസ്സങ്ങളെല്ലാം ഇപ്പോൾ നീങ്ങി. ആർ.ജെ. ബാലാജിയുടെ ചിത്രം പൂർത്തിയാക്കിയശേഷം സൂര്യ വാടി വാസലിൽ അഭിനയിക്കും. ഛായാഗ്രഹണം വേൽരാജും സംഗീത സംവിധാനം ജി.വി. പ്രകാശ് കുമാറുമാണ്. വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ പോലെ രണ്ടു ഭാഗങ്ങളായാണ് വാടിവാസൽ എത്തുന്നത്. സു. വെങ്കടേശൻ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. തമിഴിലെ പ്രമുഖ നിർമ്മാതാവായ കലൈപുലി എസ്. താണു ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |