SignIn
Kerala Kaumudi Online
Friday, 23 October 2026 3.43 AM IST

പുഷ്പ 3 2028 ൽ, മൂന്ന് 3 അല്ലു അർജുൻ ചിത്രങ്ങളുമായി മൈത്രി മൂവി മേക്കേഴ്സ്

ss

ആഗോള ബോക്സ് ഒാഫീസിൽ കുതിപ്പ് നടത്തിയ അല്ലു അർജുൻ ചിത്രം പുഷ്പയുടെ മൂന്നാംഭാഗമായ പുഷ്പ 3: ദ റാംപേജ് 2028 ൽ റിലീസ് ചെയ്യും. 2027ൽ ചിത്രീകരണം ആരംഭിക്കുമെന്ന് നി‌ർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു.

അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലു അർജുൻ ഇനി അഭിനയിക്കുക. അറ്റ്‌ലിയുടെ തെലുങ്ക് അരങ്ങേറ്റമാണ്. ഇതിനുശേഷം ത്രിവിക്രം ശ്രീനിവാസിനൊപ്പമുള്ള ചിത്രത്തിലാണ് അല്ലു അർജുൻ അഭിനയിക്കുക. തുടർന്ന് പുഷ്പ 3 യിൽ അഭിനയിക്കും. മൈത്രി മൂവി മേക്കേഴ്സ് ആണ് അല്ലു അർജുൻ ചിത്രങ്ങൾ നിർമ്മിക്കുന്നത്.ത്രിവിക്രം ശ്രീനിവാസുമായി ഇത് നാലാം തവണയാണ് അല്ലു അർജുൻ കൈകോർക്കുന്നത്. ജൂലായ് ,സൺ ഒഫ് സത്യമൂർത്തി, അല വൈകുണ്ഠപുരമുലൂ എന്നിവയാണ് ചിത്രങ്ങൾ.

അല്ലു അർജുന്റെ കരിയറിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് പുഷ്പ 2. ലോകമെമ്പാടും 12,500 ൽ അധികം സ്ക്രീനുകളിൽ ഡിസംബർ 5 നാണ് പുഷ്പ 2 റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ജനുവരി 30 നാണ് പുഷ്പ 2 നെറ്റ് ഫ്ളിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത്. അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സുകുമാർ സംവിധാനം ചെയ്യുന്നു. ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

അതേസമയം സുകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ രാംചരൺ ആണ് നായകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY