SignIn
Kerala Kaumudi Online
Monday, 18 May 2026 10.16 AM IST

വിനയ് റായ്‌യും റിതിക സിംഗും വീണ്ടും മലയാളത്തിൽ, ഹിമാചലിൽ ജയസൂര്യയുടെ ഓപ്പറേഷൻ ത്രാൾ

ss

ഇന്ന് രാവിലെ 9.30ന് പൂജ

ജ​യ​സൂ​ര്യ​ ​നാ​യ​ക​നാ​യി​ ​ര​തീ​ഷ് ​വേ​ഗ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഓ​പ്പ​റേ​ഷ​ൻ​ ​ത്രാ​ൾ​ ​എ​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ​ത്രി​ല്ല​ർ​ ​മി​ലി​ട്ട​റി​ ​ആ​ക്ഷ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​വ​ൻ​ ​താ​ര​നി​ര.​ ​ത​മി​ഴ​ക​ത്തെ​ ​സ്റ്റൈ​ലി​ഷ് ​വി​ല്ല​ൻ​ ​വി​ന​യ് ​റാ​യ്,​ ​കിം​ഗ് ​ഒ​ഫ് ​കൊ​ത്ത​യി​ൽ​ ​ഡാ​ൻ​സ് ​ന​മ്പ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​റി​തി​ക​ ​സിം​ഗ്,​​​ ​അ​നേ​ഗ​ൻ​ ​എ​ന്ന​ ധനുഷ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​അ​മീ​ര​ ​ മ​സ്ദൂ​ർ​ ​എ​ന്നീ​ ​അ​ന്യ​ ​ഭാ​ഷാ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​സി​ദ്ദി​ഖ്,​ ​സാ​യ് ​കു​മാ​ർ,​ ​ആ​ൻ​സ​ൻ​ ​പോ​ൾ,​​​ ​ന​ന്ദു​ ​തു​ട​ങ്ങി​യ​വ​രും​ ​അ​ണി​നി​ര​ക്കു​ന്നു.​ ​മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​ക്രി​സ്റ്റ​ഫി​ലൂ​ടെ​ ​മ​ല​യാ​ള​ ​അ​ര​ങ്ങേ​റ്റം​ ​ന​ട​ത്തി​യ​ ​വി​ന​യ് ​റാ​യ്,​​​ ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​യ​ ​ഐ​ഡ​ന്റി​റ്റി​യി​ൽ​ ​സി.​ഐ​ ​അ​ല​ൻ​ ​ജേ​ക്ക​ബ് ​എ​ന്ന​ ​പ്ര​തി​നാ​യ​ക​നാ​യി​ ​മി​ന്നും​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​
​വി​ന​യ് ​റാ​യ് ​അ​ഭി​ന​യി​ക്കു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​മ​ല​യാ​ള​ ​ചി​ത്രം​ ​ആ​ണിത്.​ ​
ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ ​ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​ ​ഇ​ന്ന് ​രാ​വി​ലെ​ 9.​ 30​ന് ​കൊ​ച്ചി​ ​ക്രൗ​ൺ​ ​പ്ളാ​സ​ ​ഹോ​ട്ട​ലി​ൽ​ ​ന​ട​ക്കും. ​എ​ൻ.​ഐ​യ്ക്ക് ​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ഏ​ജ​ന്റാ​യാ​ണ് ​ജ​യ​സൂ​ര്യ​ ​എ​ത്തു​ന്ന​തെന്നാണ് വിവരം.​ ​ജ​മ്മു​ ​ക​ശ്മീ​രി​ലെ​ ​ത്രാ​ളി​ൾ​ ​ഇ​ന്ത്യ​ൻ​ ​സൈ​ന്യ​വും​ ​തീ​വ്ര​വാ​ദി​ക​ളു​മാ​യി​ ​ന​ട​ന്ന​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ഏ​റ്റു​മു​ട്ട​ലി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ സംഗീത സംവിധായകൻ ര​തീ​ഷ് ​വേ​ഗ​ ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ക​യാ​ണ്.
ഗു​ഡ്‌​വി​ൽ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജ് ​ത​ട​ത്തി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​സ​ഹ​നി​ർ​മ്മാ​ണം​ ​സു​നി​മോ​ൾ​ ​ജോ​ബി​ .​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ന​ജോ​സ് ​നി​ർ​വ​ഹി​ക്കു​ന്നു.​ ​എ​ഡി​റ്റിം​ഗ് ​ഷ​ഫീ​ഖ് ​വി.​ബി.​ ​സം​ഗീ​ത​വും​ ​പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും​ ​ഒ​രു​ക്കു​ന്ന​ത് ​സം​വി​ധാ​യ​ക​ൻ​ ​ര​തീ​ഷ് ​വേ​ഗ​ ​ത​ന്നെ​യാ​ണ്.​ ​പ്രോ​ജ​ക്ട് ​ഡി​സൈ​ൻ​ ​നോ​ബി​ൾ​ ​ജേ​ക്ക​ബ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ൻ​ ​സ​ജീ​ഷ് ​താ​മ​ര​ശ്ശേ​രി​ ,​ ​ക​ല​ ​സം​വി​ധാ​നം​ ​സു​നീ​ഷ് ​സോ​ദ​ര​ൻ,​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​സ​മീ​റ​ ​സ​നീ​ഷ്,​ ​സ​രി​ത​ ​ജ​യ​സൂ​ര്യ,​ ​മേ​ക്ക​പ്പ് ​റോ​ണ​ക്‌​സ് ​സേ​വ്യ​ർ,​ ​ സൗ​ണ്ട് ​മി​ക്‌​സിം​ഗ് ​എം.​ആ​ർ.​ ​രാ​ജ​കൃ​ഷ്ണ​ൻ.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ഇ​ക്ബാ​ൽ​ ​പാ​നാ​യി​കു​ളം​ .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY