
അർജുൻ അശോകൻ അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോടു കൺമണി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ചിത്രം 24ന് റിലീസ് ചെയ്യും. സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും വിവാഹജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്നങ്ങൾ രസകരമായി ട്രെയിലറിൽ അവതരിപ്പിക്കുന്നു. അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്റണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ ആണ് നിർമ്മാണം. രചന: അനീഷ് കൊടുവള്ളി, ഛായാഗ്രഹണം: സരിൻ രവീന്ദ്രൻ, എഡിറ്റിംഗ്: സുനിൽ എസ്. പിള്ള, മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം. ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രദീപ് പ്രഭാകറും പ്രിജിൻ ജെസ്സി, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം: ലിജി പ്രേമൻ, കലാസംവിധാനം: ബാബു പിള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സനൂപ് ദിനേശ്്, പി.ആർ.ഒ: എ.എസ് ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |