പൃഥ്വിരാജും കരീന കപൂറും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ദായ്റയുടെ ട്രെയിലർ പുറത്തിറങ്ങി. സെപ്തംബർ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജും കരീനയും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം മേഘ്ന ഗുൽസാർ ആണ് സംവിധാനം ചെയ്തത്. യഥാർത്ഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ത്രില്ലർ ചിത്രമാണ് ദായ്റ.
ബലാത്സംഗം, എൻകൗണ്ടർ, പ്രായപൂർത്തിയാകാത്ത പ്രതികൾ തുടങ്ങിയ കഥാതന്തുവിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നു. 'യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 'ദായ്‌റ', ഡിസിപി രമൺ കുമാറിനെയും ഡിസിപി അജൂണി കൊഹ്‌ലിയെയും ഒരേ കേസിൽ ഒരേ വ്യവസ്ഥയുടെ എതിർവശങ്ങളിൽ നിർത്തുന്നു. അവരുടെ പാതകൾ കൂട്ടിമുട്ടുമ്പോൾ, സത്യം, ഉത്തരവാദിത്തം, നീതിയുടെ ധാർമ്മിക അതിരുകൾ എന്നിവ ഈ സിനിമയിലൂടെ ചോദ്യം ചെയ്യപ്പെടുന്നു. ചിത്രത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾക്ക് പ്രേക്ഷകർ സ്വയം ഉത്തരം കണ്ടത്തേണ്ടതുണ്ട്'- എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ട്രെയിലർ പങ്കുവച്ചിരിക്കുന്നത്.
മേഘ്‌ന ഗുൽസാർ, സിമ അഗർവാൾ, യാഷ് കേശ്‌വാനി എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. സൗരഭ് ഗോസ്വാമിയാണ് ഛായാഗ്രാഹകൻ. ചാരു ശ്രീ റോയ് ആണ് എഡിറ്റിംഗ് നിർവഹിച്ചത്.
The trailer for "Daayra," featuring Prithviraj Sukumaran and Kareena Kapoor in their first collaboration, has been released. Directed by Meghna Gulzar, the thriller, inspired by real events, casts them as police officers investigating a case involving rape and encounters. The film, which questions justice and accountability, is scheduled for a September 18 release.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |