SignIn
Kerala Kaumudi Online
Thursday, 22 October 2026 11.59 PM IST

ദയാ ഭാരതി സായംസന്ധ്യ

ss

ഇന്ത്യൻ ഗസൽ സംഗീതത്തിന്റെ ഏറ്റവും മികച്ച ഗായകനെന്നു വിശേഷിപ്പിക്കപ്പെടാ
വുന്ന ഹരിഹരനും ഒറ്റച്ചിത്രത്തിലൂടെ മികച്ച ഗായികയായി ദേശീയ തലത്തിൽ അംഗീകാരം നേടിയ
നാഞ്ചിയമ്മയുടെയും നിറസാന്നിദ്ധ്യത്തിൽ ദയാഭാരതി എന്ന ചിത്രത്തിന്റെ മ്യൂസിക് - ടീസർ ലോഞ്ച് അരങ്ങേറി. കെ.ജി. വിജയകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹരിഹരൻ ആണ് നായകൻ. ചിത്രത്തിൽ രണ്ടു ഗാനങ്ങളും ഹരിഹരൻ ആലപിച്ചു.നാഞ്ചിയമ്മയാണ് മറ്റൊരു ഗാനമാലപിച്ചത്.കാടും അവിടത്തെ മനുഷ്യരും, പക്ഷിമൃഗാദികളുമൊക്കെ നമ്മുടെ സ്വത്താണന്നും, അവ സംരക്ഷിക്കപ്പെടേണ്ടതാണന്നും അടിവരയിടുന്നു.സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ ഒരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടന്ന് ഹരിഹരൻ വ്യക്തമാക്കി.സംഗീത സംവിധായകൻ സ്റ്റിൽജു അർജ്ജുൻ,എൻ. എം. ബാദുഷ തുടങ്ങിയവർ ആശംസകൾ നേർന്നു.
അനുക്കുട്ടൻ ഏറ്റുമാന്നൂർ നന്ദിയും പറഞ്ഞു.ചിത്രത്തിന്റെ അണിയറ പ്രവർത്തകരും, ചലച്ചിത്ര സാമുഹ്യ പ്രവർത്തകരും പങ്കെടുത്തു.
തമ്പുരാൻ ഫിലിംസിന്റെ ബാനറിൽ ബി. വിജയകുമാർ, ചാരങ്ങാട്ട് അശോകൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഒക്ടോബർ 24ന് റിലീസ് ചെയ്യും. പി.ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY