SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 AM IST

അനിരുദ്ധ് മാജിക്കിൽ ദേവരയിലെ ദാവൂദി സോംഗ്

ss

കൊരട്ടല ശിവ-ജൂനിയർ എൻടിആർ ചിത്രം 'ദേവര യിലെ 'ദാവൂദി' ഗാനം തരംഗം തീർക്കുന്നു. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറുടെ മാജിക് വീണ്ടും . മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഗാനം നകാഷ് അസീസ്, രമ്യ ബെഹറ എന്നിവർ ചേർന്നാണ് ആലാപനം . പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ച ​ഗാനമിപ്പോൾ സെൻസേഷണൽ ഹിറ്റിലേക്ക് കുതിക്കുന്നു. ആദ്യഗാനം 'ഫിയർ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യൽ മീഡിയകളിൽ വൈാറലായിരുന്നു.

രണ്ട് ഭാഗങ്ങളായി ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ദേവരയിൽ ബോളിവുഡ് താരം ജാൻവി കപൂറാണ് നായിക.സെയ്ഫ് അലി ഖാൻ പ്രതിനായകനായി എത്തുന്നു. ഇരുവരുടെയും ആദ്യ തെലുങ്ക് ചിത്രമാണ്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരെൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.യുവസുധ ആർട്സും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം അവതരിപ്പിക്കുന്നു.ഛായാഗ്രഹണം: രത്നവേലു , ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ,

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ സെപ്തംബർ 27ന് റിലീസ് ചെയ്യും.പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY