SignIn
Kerala Kaumudi Online
Thursday, 22 October 2026 10.04 PM IST

ഡിക്യു പാട്ടുമായി സുകുമാരക്കുറുപ്പ്


ss

ദുൽക്കർ സൽമാനെക്കുറിച്ചുള്ള ഗാനവുമായി ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ് . "കണ്ടാൽ അവനൊരാടാറ്" എന്ന ഗാനം രചിച്ചത് ബി .കെ ഹരിനാരായണനാണ്. മെജോ ജോസഫ് സംഗീതം നൽകിയ ഗാനമാലപിക്കുന്നത് മുരളി കൃഷ്ണയും.
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഒഫ് സുകുമാരക്കുറുപ്പ് ഓണച്ചിത്രമായി 13ന് റിലീസ് ചെയ്യും. ഷാജി കൈലാസ് -ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അബുസലിം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
ഷെബി ചൗഘടിന്റെ കഥയ്ക്ക് വി .ആർ ബാലഗോപാൽ തിരക്കഥ ,സംഭാഷണം എഴുതുന്നു. ക്യാമറ: രജീഷ് രാമൻ, എഡിറ്റിംഗ്: സുജിത്ത് സഹദേവ്, പ്രോജക്ട് ഡിസൈനർ: എസ് മുരുകൻ.
പി.ആർ.ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY