SignIn
Kerala Kaumudi Online
Sunday, 28 June 2026 7.13 PM IST

നിർമ്മാണം നാനി, നായകന്മാരായി ദുൽഖറും നസ്‌‌ലിനും

ss

തെലുങ്ക് സൂപ്പർതാരം നാനി നിർമ്മിക്കുന്ന ചിത്രങ്ങളിൽ ദുൽഖർ സൽമാനും നസ്‌‌ലിനും. ദുൽഖർ നായകനാവുന്ന ചിത്രം രാം ജഗദീഷ് സംവിധാനം ചെയ്യും.

നസ്‌‌ലിൻ നായകനാവുന്ന ചിത്രം മുരളികാന്ത് ആണ് സംവിധാനം ചെയ്യുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങൾ നാനിയുടെ വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ ആണ് നിർമ്മാണം. ഇതാദ്യമായാണ് നസ്‌‌ലിൻ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. നസ്‌‌ലിൻ ചിത്രം ആയിരിക്കും ആദ്യം നിർമ്മിക്കുക.

ദണ്ഡോര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ മുരളികാന്ത്. സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്‌ നസ്‌ലിൻ. അതേസമയം സിനിമയ്ക്കു പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദുൽഖർ സൽമാനും നാനിയും. പോയവർഷം റിലീസ് ചെയ്ത നാനിയുടെ ബ്ളോക് ബസ്റ്റർ ചിത്രം ഹിറ്റ്: ദ തേർഡ് കേസ് കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.

'മഹാനടി' എന്ന ചിത്രത്തിലൂടെ തെലുങ്കിൽ ഗംഭീര അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ 'സീതാരാമം', 'ലക്കി ഭാസ്കർ' എന്നീ ചിത്രങ്ങളിലൂടെ പ്രിയതാരമായി മാറി. 'കൽക്കി 2898 എ.ഡി'യിൽ അതിഥി വേഷത്തിലും താരം പ്രത്യക്ഷപ്പെട്ടു. തെലുങ്കിൽ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ആകാശം ലോ ഒക താരയിലൂടെ ദുൽഖർ സൽമാൻ. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ ഗീത ആർട്സും സ്വപ്ന സിനിമയും ചേർന്നാണ് നിർമ്മാണം. സത്വവിക വീരവള്ളിയാണ് നായിക. ശ്രുതി ഹാസനും പ്രധാനവേഷത്തിൽ എത്തുന്നു. ജൂലായ് റിലീസായാണ് പ്ലാൻ ചെയ്യുന്നത്. ദുൽഖർ സൽമാന്റെ നായികയായി പൂജ ഹെഗ്ഡെ എത്തുന്ന തെലുങ്ക് ചിത്രം ചിത്രീകരണഘട്ടത്തിലാണ്. ദുൽഖറിന്റെ കരിയറിലെ 41-ാം ചിത്രം നവാഗതനായ രവി നീലക്കുഡിതി സംവിധാനം ചെയ്യുന്നു. തെലുങ്കിനുപുറമേ തമിഴ്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, DULQUER, NASLIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY