SignIn
Kerala Kaumudi Online
Friday, 23 October 2026 12.11 PM IST

താരപ്പകിട്ടിൽ ഇഡി ഓഡിയോ ലോഞ്ച്

ss

അഭിനയ ജീവിതത്തിൽ ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് നിർമ്മാണ രംഗത്തേക്ക് എത്തുന്ന ഇഡി (എക്സ്ട്രാ ഡീസന്റ്) എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്താരപ്പൊലിമയിൽ. ബിജു മേനോൻ, ടൊവിനോ തോമസ്, സിബി മലയിൽ, ഷാഫി, വിനയൻ, എബ്രിഡ് ഷൈൻ, ഷീലു എബ്രഹാം, ഷാജോൺ, നാദിർഷ, വിജയ് ബാബു, ആൽവിൻ ആന്റണി, സാബു ചെറിയാൻ, രമേശ് പിഷാരടി, പ്രജോദ് കലാഭവൻ, നിരഞ്ജന അനൂപ്, നിഥിൻ രഞ്ജി പണിക്കർ, സനൽ വി ദേവ് തുടങ്ങിയവരും ഇഡിയിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു. ഇ ഡിയിലെ ഗാനങ്ങളുടെ ലൈവ് പെർഫോമൻസുമായി സംഗീത സംവിധായകൻ അങ്കിത് മേനോനും സംഘവും ഗംഭീര പ്രകടനം നടത്തി. ആറു ഗാനങ്ങൾ ഉള്ള ഇ ഡിയുടെ പ്രൊമോ സോങ് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തുന്ന ചിത്രം ഡിസംബർ 20ന് റിലീസ് ചെയ്യും.
ഗ്രേസ്‌ ആന്റണി, ശ്യാം മോഹൻ , വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന , പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് മറ്റ് താരങ്ങൾ. ആഷിഫ് കക്കോടിയാണ് രചന .
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും വിലാസിനി സിനിമാസിന്റെ ബാനറിൽ സുരാജ് വെഞ്ഞാറമ്മൂടും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഷാരോൺ ശ്രീനിവാസ് രചന നിർവഹിക്കുന്നു. വിതരണം മാജിക് ഫ്രെയിംസ് റിലീസ്, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി. ആർ. ഒ : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY