തമിഴ് നടൻ വി ആർ ദിനേശുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് അവതാരകയായ ഏഴിലരസി. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പ്രണയത്തിലാണെന്ന കാര്യം ഏഴിലരസി വ്യക്തമാക്കിയത്. ദിനേശിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നടന് ജന്മാദിനാശംസകൾ നേർന്നുകൊണ്ടാണ് പ്രണയത്തിലാണെന്ന വിവരം അവതാരക വെളിപ്പെടുത്തിയത്.
'എന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ. നിനക്ക് എപ്പോഴും ഏറ്റവും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. ജീവിതത്തിലെ എല്ലാ ഉയർച്ച - താഴ്ചകളിലും ഞാൻ നിന്നെത്തന്നെയായിരിക്കും തിരഞ്ഞെടുക്കുക'- ഏഴിലരസി കുറിച്ചു. ഏറെക്കാലമായി പ്രണയത്തിലാണെന്ന് നടൻ പറഞ്ഞിരുന്നുവെങ്കിലും പ്രണയിനിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. 'കുക്കൂ, കബാലി, ലബ്ബർ പന്ത്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ദിനേശ്.
Tamil actor Dinesh and presenter Ezhilarasi have confirmed their relationship. Ezhilarasi revealed that she is in love with Dinesh through an Instagram post on his birthday and shared pictures with him. She wished her “beloved” on his birthday and said she would continue to choose him through all the ups and downs of life.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |