SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

ഫഹദ് വീണ്ടും IN

ss

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലേക്ക് വീണ്ടും ഫഹദ് ഫാസിൽ . മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് മഹേഷ് നാരായണൻ പ്ളാൻ ചെയ്തിരുന്നത്. എന്നാൽ ​ ഡേറ്റ് ക്ളാഷിനെ തുടർന്ന് രണ്ടുമാസം മുൻപ് ഫഹദ് പിൻമാറി. തുടർന്ന് ഈ വേഷത്തിലേക്ക് ആസിഫ് അലിയെ തീരുമാനിക്കുകയും ചെയ്തു. ഫഹദ് ഫാസിൽ നായകനായ കരാട്ടെ ചന്ദ്രന്റെ ചിത്രീകരണം നീളുന്ന സാഹചര്യമാണ്. ജനുവരിയിൽ കരാട്ടെ ചന്ദ്രന്റെ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനം. മഹേഷ് നാരായണൻ ചിത്രത്തിൽ ആസിഫ് അലിയും അഭിനയിക്കുന്നുണ്ട്. അതേസമയം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ്, സീ യു സൂൺ, മാലിക് എന്നീ ചിത്രങ്ങളിൽ ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും ടേക്ക് ഒാഫ് മഹേഷ് നാരായണന് നേടി കൊടുത്തു . മഹേഷ് നാരായണൻ രചനയും ഛായാഗ്രഹണവും നിർവഹിച്ച മലയൻകുഞ്ഞ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരുന്നു നായകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY