SignIn
Kerala Kaumudi Online
Wednesday, 23 September 2026 7.18 PM IST

ഫഹദ് ഫാസിൽ പിൻമാറി; പകരം രജനികാന്തിന്റെ സിനിമയിൽ മറ്റൊരും മലയാളി നടൻ

READ ENGLISH VERSION
lokesh-kanagaraj

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ. ഫഹദ് ഫാസിലിന് പകരമായാണ് സൗബിൻ ഷാഹിർ എത്തുന്നത്. ഡേറ്റ് ക്ളാഷിനെ തുടർന്നാണ് ഫഹദിന്റെ പിൻമാറ്റം. സൗബിൻ ഷാഹിറിന്റെ തമിഴ് അരങ്ങേറ്റമാണ് കൂലി. ജൂലായ് 5ന് ഹൈദരാബാദിൽ ചിത്രീകരണത്തിന് തുടക്കം കുറിച്ച കൂലി ഇപ്പോൾ ചെന്നൈയിൽ പുരോഗമിക്കുന്നു. ശ്രുതിഹാസൻ, സത്യരാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

പക്കാ മാസ് ആക്ഷൻ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് കൂലി ഒരുങ്ങുന്നത്. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലോക സംഘത്തിന്റെ സ്വർണ കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. അനിരുദ്ധ് രവിചന്ദ്രറാണ് സംഗീതം. എഡിറ്റിംഗ് ഫിലോമിൻ രാജ്, ആക്ഷൻ അൻപറിവ്.

അതേസമയം, 'മച്ചാന്റെ മാലാഖ' ആണ് സൗബിൻ ഷാഹിർ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നമിത പ്രമോദ് ആണ് നായിക. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു ആണ് നിർമ്മാണം. ഫൺ ഫിൽഡ് ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന് ജക്സൺ ആന്റണിയുടെ കഥയ്ക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REASON, FAHAD FAZIL, RAJANI, RAJINIKANTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY