SignIn
Kerala Kaumudi Online
Friday, 16 October 2026 11.38 AM IST

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി ഫെഫ്‌ക; 24 മണിക്കൂർ സേവനം

READ ENGLISH VERSION
fefka

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയുടെ ഭാഗമായി ടോൾ ഫ്രീ നമ്പർ പുറത്തിറക്കി ചലച്ചിത്ര പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക. നമ്പറിൽ ബന്ധപ്പെട്ട് സിനിമാമേഖലയിലെ സ്ത്രീകൾക്ക് പരാതികൾ അറിയിക്കാം. 24 മണിക്കൂർ സേവനം ഇന്നുമുതൽ ലഭിക്കും. 8590599946 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്‌കയിലെ എല്ലാ യൂണിയനുകളും ഈ മാസം ആദ്യവാരം യോഗം ചേർന്നിരുന്നു. സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് പരാതി അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ വേണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇന്ന് ഉച്ചയോടെ നമ്പർ പ്രവർത്തനം ആരംഭിക്കുമെന്ന് ഫെഫ്‌ക അറിയിച്ചു. സ്ത്രീകൾ തന്നെയായിരിക്കും പരാതി കൈകാര്യം ചെയ്യുന്നത്. ഗുരുതര സ്വഭാവമുള്ള പരാതികളിൽ നിയമ നടപടി സ്വീകരിക്കും. എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും നമ്പർ പ്രദർശിപ്പിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗിക അതിക്രമം നടത്തിയതായി പരാമർശമുള്ള മുഴുവനാളുകളുടെയും പേരുകൾ പുറത്തുവരണമെന്ന് ഫെഫ്ക മുൻപ് വ്യക്തമാക്കിയിരുന്നു. സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അതിജീവിതകൾക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഫെഫ്ക അറിയിച്ചു. അതിജീവിതമാരെ പരാതി നൽകുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാദ്ധ്യമായ എല്ലാ നിയമ സഹായങ്ങളും അവർക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEFKA, TOLL FREE NUMBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY