SignIn
Kerala Kaumudi Online
Thursday, 15 October 2026 4.17 PM IST

അഴകിയ രാവണനിൽ മോഹൻലാലിനെ ഒഴിവാക്കി മമ്മൂട്ടിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ

mammootty-kamal
മമ്മൂട്ടി, കമൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര സംവിധായകന്മാരിൽ ഒരാളാണ് കമൽ. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ശ്രീനിവാസൻ തിരക്കഥയെഴുതി 1996ൽ പുറത്തിറങ്ങിയ 'അഴകിയ രാവണൻ'. മമ്മൂട്ടി, ഭാനുപ്രിയ, കൊച്ചിൻ ഹനീഫ, രാജൻ പി ദേവ് തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ തന്നെ വ്യത്യസ്തമായ വേഷങ്ങളിലൊന്നിയിരുന്നു അഴകിയ രാവണിലെ ശങ്കർദാസ്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സംവിധായകൻ കമലിന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ശങ്കർദാസ് എന്ന കഥാപാത്രം വേദനിക്കുന്ന ഒരു കോടീശ്വരനാണ്. ആ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുമ്പോഴാണ് അതിലൊരു പുതുമ തോന്നുന്നതെന്ന് കമൽ ദ് ഷോസ്കേപ്പ് ജേണലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മോഹൻലാൽ ആണെങ്കിൽ അതിലൊരു പുതുമയുണ്ടാകില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ശങ്കർദാസ് സമ്പന്നനും പൊങ്ങച്ചക്കാരനുമായ ഒരാളാണ്. മറ്റുള്ളവരെക്കാൾ താനാണ് മികച്ചതെന്ന ഭാവവും അയാൾക്കുണ്ട്. അക്കാലത്ത് മമ്മൂട്ടിയെക്കുറിച്ചും സമാനമായൊരു പൊതുധാരണ നിലനിന്നിരുന്നതായും കമൽ ചൂണ്ടിക്കാട്ടി. എന്നാൽ മമ്മൂട്ടി വളരെ ആത്മാർത്ഥതയുള്ള വ്യക്തിയാണെന്നും അദ്ദേഹത്തെക്കുറിച്ച് പ്രചരിച്ചിരുന്ന ധാരണകൾ തെറ്റായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിത്രത്തിന്റെ കഥ ആദ്യം നിർമാതാവിനോട് പറഞ്ഞപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവച്ചു. ശങ്കർദാസ് എന്ന കഥാപാത്രത്തിന് മമ്മൂട്ടിയേക്കാൾ മോഹൻലാൽ ആയിരിക്കില്ലേ അനുയോജ്യമെന്നായിരുന്നു നിർമാതാവിന്റെ ചോദ്യം. കാരണം അക്കാലത്ത് മമ്മൂട്ടിയെ അത്തരമൊരു കഥാപാത്രമായി സങ്കൽപ്പിക്കാൻ പലർക്കും പ്രയാസമായിരുന്നുവെന്നും കമൽ പറഞ്ഞു.

English Summary

Director Kamal recently revealed insights into Mammootty's portrayal of Shankardas in the 1996 film 'Azhakiya Ravanan'. Kamal stated Mammootty uniquely brought the 'suffering millionaire' character to life, a novelty he believes Mohanlal would not have achieved. He noted this casting was influenced by prevailing public perceptions about Mammootty at the time.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIRECTOR KAMAL, MAMMOOTTY, MOHANLAL, AZHAKIYA RAVANAN MAMMOOTTY CASTING, MALAYALAM CINEMA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY