SignIn
Kerala Kaumudi Online
Thursday, 15 October 2026 10.04 PM IST

'രജനികാന്തിനെ നേരിൽ കാണാൻ കഴിഞ്ഞത് ഭാഗ്യമായി',​ ജയിലർ രണ്ടിൽ അഭിനയിച്ചതിന്റെ ​ സന്തോഷം പങ്കിട്ട് മിമിക്രി താരം

READ ENGLISH VERSION
joby-kodakara
ജോബി കൊടകര, എസ്.ജെ. സൂര്യയ്‌ക്കൊപ്പം ജയിലർ 2 സിനിമയുടെ സെറ്റിൽ നിന്ന് ചിത്രം: ഫേസ്ബുക്ക്

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് ജയിലർ രണ്ടാം ഭാഗത്തിൽ അഭിനയിച്ചതിന്റെ സന്തോഷം പങ്കിട്ട് മലയാളി മിമിക്രി താരം ജോബി കൊടകര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആഹ്‌ളാദം ജോബി പങ്കിട്ടത്. സൂപ്പർ സ്റ്റാർ രജനികാന്തിനെ നേരിട്ട് കാണാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ജോബി കുറിച്ചു.  

'ജയിലർ 2 എന്ന ബ്രഹ്മാണ്ഡ സിനിമ ഇന്ന് ലോകം മുഴുവൻ റിലീസ് ആകുമ്പോൾ അതിന്റെ വളരെ ചെറിയ ഒരു ഭാഗം ആവാൻ കഴിഞ്ഞതിൽ സന്തോഷം. രജനികാന്ത് സാർ എന്ന ലോക മെഗാസ്റ്റാറിനെ നേരിൽ അടുത്ത് കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.'- ജോബി കുറിച്ചു.

മോഹൻലാലിനോട് സാമ്യമുള്ള വേഷം ധരിച്ചുള്ള ചിത്രങ്ങളും സിനിമയുടെ സെറ്റിൽ നിന്നുള്ള ദൃശ്യങ്ങളും ജോബി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എസ്.ജെ. സൂര്യ, ജാക്കി ഷ്‌റോഫ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ ഡ്യൂപ്പായി അഭിനയിച്ചത് താനാണെന്ന് ജോബി ഒരു അഭിമുഖത്തിൽ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഏകദേശം 20 വർഷമായി ഫിഗർ ഡ്യൂപ്പ് ഷോകൾ ചെയ്യുന്നുണ്ടെന്നും 'ജയിലർ 2'വിൽ മോഹൻലാലിന്റെ ഡ്യൂപ്പായി പ്രവർത്തിക്കാൻ ക്ഷണം ലഭിച്ചപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും ജോബി പറഞ്ഞു.

കേരളത്തിൽ ആകെ 800 സ്‌ക്രീനുകളിലാണ് ജയിലർ 2 റിലീസായത്. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ഹൃത്വിക് റോഷൻ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, വിജയ് സേതുപതി, ശിവ രാജ്കുമാർ , സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, യോഗി ബാബു, ഹക്കിം ഷാജഹാൻ, രാജേഷ് മാധവൻ, വിനീത് തട്ടിൽ, ഷംന കാസിം, നൂറ ഫത്തേഹി, മേഘ്നരാജ്, കോട്ടയം നസീർ തുടങ്ങി നീണ്ട താര നിരയുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് വിതരണം.

English Summary

Malayalam mimicry artist Joby Kodakara expressed his excitement about being part of Nelson Dilipkumar’s Jailer 2 in a Facebook post. He said it was a great privilege to be part of the film and meet superstar Rajinikanth in person.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAILER2, JOBY KODAKARA, LATESTNEWS, CINEMANEWS, MOHANLAL DUPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY