SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

പേ​ര് ​മാ​റി​ ​കീ​ർ​ത്തി​ ​സു​രേ​ഷ് ചി​ത്രം, ര​ഫ്താ​ർ​ ​ജൂ​ലാ​യ് 24​ന്

dd

കീർത്തി സുരേഷ് ബോളിവുഡിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്ന രഫ്താർ ജൂലായ് 24ന് തിയേറ്രറിൽ . ആമസോൺ എം.ജി.എം സ്‌റ്റുഡിയോസ് നിർമ്മിച്ച് ആദിത്യ നിർമ്പൽക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നേരത്തേ ശിക്ഷക് എന്നായിരുന്നു പേര്. രാജ്കുമാർ റാവുവാണ് നായകൻ. അനുരാഗ് താക്കൂർ, റോഹൻ വർമ്മ,തന്യമണിക്‌റ്റ്‌ല, രജത് കപൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.വിദ്യാഭ്യാസ രംഗത്തെ കടുത്ത മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് രഫ്താറിന്റെ കഥ വികസിക്കുന്നത്. പത്രലേഖയുടെ കംപ ഫിലിംസാണ് രഫ്താറിന്റെ സഹ നിർമ്മാതാക്കൾ. തെലുങ്കിൽ വിജയ് ദേവരകൊണ്ട, വെങ്കടേഷ് എന്നിവരുടെ ചിത്രങ്ങളിൽ കീർത്തി സുരേഷ് ആണ് നായിക. വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും ഇതാദ്യമായി നായകനും നായികയുമായി എത്തുന്ന റൗഡി ജനാർദ്ദന

രവി കിരൺ കോല രചനയും സംവിധാനവും നിർവഹിക്കുന്നു.

കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടിയിൽ വിജയ് ദേവരകൊണ്ട അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ഒരുമിച്ച രംഗങ്ങൾ ഉണ്ടായില്ല.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്‌‌ഷൻ ഡ്രാമയാണ് വിജയ് ദേവരകൊണ്ട - കീർത്തി സുരേഷ് ചിത്രം.

വെങ്കടേഷ് നായകനായി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, പൂജ ഹെഗ്‌ഡെ, ആഷിക രംഗനാഥ് . മികച്ച നടിക്കുള്ള ദേശീയ അംഗീകാരം കീർത്തി സുരേഷിന് സമ്മാനിച്ചത് മഹാനടി എന്ന തെലുങ്ക് ചിത്രം ആണ്. ദുൽഖർ സൽമാൻ നായകനായി നാഗ്‌ അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ സാവിത്രി എന്ന കഥാപാത്രമായാണ് വേഷമിട്ടത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ എത്തിയ കൽക്കി 2898 എഡിയിൽ അതിഥി വേഷത്തിൽ കീർത്തി എത്തിയിരുന്നു. കൽക്കിയുടെ രണ്ടാം ഭാഗത്തിലും കീർത്തി അഭിനയിക്കുന്നുണ്ട്.അതേസമയം

‘റിവോൾവർ റീറ്റ’ എന്ന ആക്ഷൻ കോമഡി ചിത്രം ആണ് കീർത്തി സുരേഷ് നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്ത ചിത്രത്തിൽ കീർത്തി സുരേഷ് ആക്ഷൻ സീനുകളിൽ കൈയടി നേടി. മലയാളത്തിൽ

ആന്റണി വർഗീസിനൊപ്പം ആദ്യമായി ഒന്നിക്കുന്ന തോറ്റം ചിത്രീകരണത്തിന് ഒരുങ്ങുന്നു. ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY