SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.18 PM IST

മദ്യം തന്നെ നിയന്ത്രിച്ചെന്ന് ജാൻവി കപൂർ

dd

മദ്യത്തോട് ആസക്തി ഉണ്ടായിരുന്നുവെന്ന് ബോളിവുഡ് താരം ജാൻവി കപൂർ .

"ഞാൻ മദ്യത്തിന് അടിമയായിരുന്നു എന്നോ അത് ദുരുപയോഗം ചെയ്തിരുന്നു എന്നോ പറയില്ല, എന്നാൽ ഇടയ്ക്കിടെ മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ വളരെ വേദനാജനകമായ ഒരു അനുഭവത്തിന് ശേഷമായിരുന്നു ഇത്. എനിക്ക് എങ്ങനെയെങ്കിലും ഒന്ന് മദ്യപിക്കണം എന്ന് തോന്നുന്ന അവസ്ഥയായിരുന്നു അന്ന്,"

മദ്യപാനം ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ തനിക്ക് ഇഷ്ടപ്പെട്ടില്ല. "രാവിലെ ഉറക്കമുണരുമ്പോൾ ഉണ്ടാകുന്ന ആ ഹാങ്ങോവർ എന്നെ അസ്വസ്ഥമാക്കിയിരുന്നു. അന്ന് എനിക്ക് എന്നിൽ നിന്ന് തന്നെ ഒരു പ്രത്യേക മണം അനുഭവപ്പെടുമായിരുന്നു. എന്റെ ജീവിതത്തിൽ മദ്യാസക്തിയുമായി പൊരുതിയിരുന്ന ഒരാളിൽ നിന്ന് ലഭിച്ചിരുന്ന അതേ പരിചിതമായ മണം. ആ മണം അനുഭവപ്പെടുമ്പോൾ തന്നെ ഇന്ന് നല്ലൊരു ദിവസമല്ലെന്ന് എനിക്ക് തോന്നുമായിരുന്നു,"

രാജ് ഷമാനിയുടെ 'ഫിഗറിംഗ് ഔട്ട്' എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് ജാൻവിയുടെ വെളിപ്പെടുത്തൽ, മദ്യവുമായുള്ള തന്റെ ബന്ധം പുനഃപരിശോധിക്കേണ്ട സമയമായി എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളെക്കുറിച്ച് ജാൻവി മനസ് തുറക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY