SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.17 PM IST

വിജയ്‌ ദേവരകൊണ്ടയുടെ നായിക കൃതി സനോൺ

dd
വിജയ്‌ ദേവരകൊണ്ടയുടെ നായിക കൃതി സനോൺ

വിജയ് ദേവരകൊണ്ടയുടെ നായികയായി കൃതി സനോൺ എത്തുന്നു. ഇരുവരും നായകനും നായികയുമായി ആദ്യമായി ഒന്നിക്കുന്ന ചിത്രം ശൗരു സംവിധാനം ചെയ്യുന്നു.

ഇതുവരെ കാണാത്ത വമ്പൻ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.പ്രഖ്യാപന പോസ്റ്ററിൽ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റൽ ചെയിനുകളിൽ പിടിച്ച് മുന്നോട്ട് നടക്കുന്ന ദൃശ്യമായിരുന്നു. പിന്നിൽ ആറേഴുപേർ പേർ കൂടി . ഇവർ സാധാരണ ആളുകൾ അല്ല, ഈ സിനിമയുടെ ക്യാമറയുടെ പിന്നിൽ നിർണായകയമായി പ്രവർത്തിക്കാൻ ഒരുങ്ങുന്ന ശക്തമായ ടീം ആണ് . ദേവരകൊണ്ടയുടെ പിന്നിൽ ശൗരു , ഹൗസ്‌ ഓഫ് ദി ഡ്രാഗൺ, ഫാൾ ഔട്ട് പോലെ അന്താരാഷ്ട്ര പ്രൊഡക്ഷനുകളിൽ പ്രവർത്തിച്ച അലെജാന്ദ്രോ മാർട്ടിനസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിമൽ, ഓം ശാന്തി ഓം എന്നിവയിലെ ഭംഗിയാർന്ന ലോകങ്ങൾ സൃഷ്ടിച്ച സുരേഷ് സെൽവരാജ് ആണ് ആർട്ട് ഡയറക്ഷൻ. ഗോഡ്സ് ഓഫ് ഈജിപ്റ്റ്, ബാറ്റ്മാൻ ഫോറെവർ, സ്നോ പിയേഴ്സർ തുടങ്ങി ചിത്രങ്ങൾ ഒരുക്കിയ എറിക് ഡർസ്റ്റ് ആണ് വിഷ്വൽ എഫക്ട്സ്‌ . ആത്മാവിനെ സ്പർശിക്കുന്ന സംഗീതത്തിനായി അറിയപ്പെടുന്ന കംപോസർ, മലയാളി കൂടിയായ ഹിഷാം അബ്ദുൽ വഹാബ് ആണ് ഈണം .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY