SignIn
Kerala Kaumudi Online
Friday, 23 October 2026 12.49 AM IST

ജന്മദിനത്തിൽ നിർമ്മാണ കമ്പനിയുമായി ഹണി റോസ്

ss

ചലച്ചിത്ര നിർമ്മാണരംഗത്തേക്ക് നടി ഹണി റോസ്. ജന്മദിനത്തിലാണ് എച്ച്.ആർ. വി (ഹണി റോസ് വർഗീസ്) പ്രൊഡക്ഷൻസ് എന്നു പേരിട്ട നിർമ്മാണ കമ്പനിയുടെ പേരും ലോഗോയും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. 'ഒരു സ്വപ്നം, ഒരു വിഷൻ, ഒരു സംരംഭം, സിനിമ എന്നത് പലരുടെയും സ്വപ്നവും ഭാവനയും അഭിലാഷവുമാണ്. ഏകദേശം 20 വർഷമായി ഈ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി എനിക്ക് തോന്നുന്നു. എന്റെ യൗവനകാലം, ജീവിതം, പഠനം, സൗഹൃദം എന്നിവയിലെല്ലാം സിനിമ മനോഹരമായി പങ്കുവച്ചിട്ടുണ്ട്. ഈ ഇൻഡസ്ട്രിക്കായി കൂടുതൽ വലിയ റോളുകൾ തിരഞ്ഞെടുക്കേണ്ടത് എന്റെ കടമയാണ്. എന്റെ ജന്മദിനത്തിൽ (ഒപ്പം അധ്യാപിക ദിനത്തിലും) ഹൃദയം നിറഞ്ഞ നന്ദിയോടെ, എന്റെ പുതിയ സംരംഭമായ ഹണിറോസ് വർഗീസ് (എച്ച് .ആർ. വി) പ്രൊഡക്ഷൻസിന്റെ ലോഗോ അനാച്ഛാദനം ചെയ്യുകയുമാണ്.' ഹണി റോസ് കുറിച്ചു. 2005ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണിറോസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചൽ ആണ് റിലീസ് ഒരുങ്ങുന്ന ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY