മുംബയ്: യുവനടിയെ പീഡിപ്പിച്ച കേസിൽ 73 കാരനായ സിനിമ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ. 33 കാരിയായ നടിയുടെ പരാതിയിലാണ് നടപടി.
പുതിയ സിനിമയെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന മുംബയിലെ മൽവാനിയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ നടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
നടിയെ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി ആഗസ്റ്റ് 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 1999-ൽ പുറത്തിറങ്ങിയ 'ബഡേ ദിൽവാലെ', 2000-ൽ പുറത്തിറങ്ങിയ 'ജോരു കാ ഗുലാം' തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിട്ടുള്ള വ്യക്തിയാണ് ഷക്കീൽ നൂറാനി.
Mumbai filmmaker Shakeel Noorani, 73, has been arrested following a complaint by a 33-year-old actress alleging sexual assault.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |