SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

സഹോദരിമാരെ പോലെ കജോളും നൈസയും

ss

പ്രായം പിന്നോട്ട് സഞ്ചരിക്കുന്നു എന്നു ബോളിവുഡ് താരം കജോളിനെ കാണുമ്പോൾ ആരാധകർക്ക് തോന്നാറുണ്ട്. മകൾ നൈസ ദേവ് ഗണിനൊപ്പമുള്ള ചിത്രം പങ്കു വച്ച് ആരാധകരെ അമ്പരപ്പിച്ച് കജോൾ. അമ്മയുടെയും മകളുടെയും ചിത്രമല്ലെന്നും നിങ്ങൾ സഹോദരിമാരെപോലെ ഉണ്ടെന്നും കമന്റുകൾ. ഫോട്ടോ എ.ഐ. ആയിരിക്കുമെന്നാണ് കരുതിയതെന്നും കമന്റുണ്ട്. ജനുവരി 20 ന് ഇൻസ്റ്റഗ്രാമിൽ ആണ് കജോൾ ചിത്രം പങ്കുവച്ചത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ റെഡിറ്റിലൂടെ വീണ്ടും വൈറലായി ഫോട്ടോ. കജോളിന്റെ സൗന്ദര്യ പരിചരണത്തെയും ആരോഗ്യത്തെയും വാനോളം പുകഴ്ത്തുന്നതാണ് മിക്ക കമന്റുകളും. ചിത്രത്തിൽ ആരാണ് അമ്മ. ആരാണ് മകൾ എന്നു വ്യക്തമാക്കണമെന്നും കമന്റുണ്ട്. 21 വയസാണ് നൈസയ്ക്ക്. മകളേക്കാൾ ചെറുപ്പമാണ് കജോളെന്ന് കണ്ടെത്തിയവരുമുണ്ട്.

കുഛ്കുഛ് ഹോത്താ ഹെ, കഭി ഖുഷി, കഭി ഗം തുടങ്ങിയ സിനിമകളുടെ ഓർമ്മകളിലേക്ക് ചിത്രം കൊണ്ടു പോകുന്നുവെന്ന് കമന്റ് ചെയ്തവരുമുണ്ട്. പൃഥ്വിരാജ്, ഇബ്രാഹിം അലിഖാൻ എന്നിവരോടൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന സർ സമീൻ ആണ് കജോളിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY