
പ്രമുഖ ചലച്ചിത്രനടി കമല കാമേഷ് ഒാർമ്മയായി. മലയാളം, തെലുങ്ക്, കന്നട ഭാഷകളിൽ സജീവമായ കമല കാമേഷ് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിൽ 11 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ റിയാസ് ഖാന്റെ ഭാര്യയും നടിയും നർത്തകിയുമായ ഉമയുടെ അമ്മയാണ് കമല കാമേഷ്. ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതംഗമയ, വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ ചിത്രങ്ങളിലൂടെ എൺപതുകളിൽ മലയാള സിനിമയുടെ ഭാഗമായിരുന്നു. അമൃതംഗമയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ആർ. ജെ ബാലാജി സംവിധാനം ചെയ്ത വീട്ടിലെ വിശേഷം എന്ന തമിഴ് സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
സംഗീത സംവിധായകനായ കാമേഷിനെ 1974 ൽ വിവാഹം കഴിച്ചു.
1984 ൽ കാമേഷ് വിട പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |