SignIn
Kerala Kaumudi Online
Friday, 04 September 2026 11.14 PM IST

കൊച്ചിൻ ഹനീഫയുടെ അടുത്ത സുഹൃത്ത്,​ ഹനീഫാസ് മൻസിലിൽ എത്തി നടി കാർത്തിക

karthika-

മലയാലികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് അന്തരിച്ച കൊച്ചിൻ ഹനീഫ. അടുത്തിടെയാണ് ഹനീഫയുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയത്. കൊച്ചിൻ ഹനീഫയുടെ അടുത്ത സുഹൃത്തായ മമ്മൂട്ടിയടക്കമുള്ളവർ കൊച്ചിയിലെ പുതിയ വീടായ ഹനീഫാസ് എ.ബി. മൻസിലിൽ എത്തിയിരുന്നു. ഇപ്പോഴിതാ നടി കാർത്തിക ഹനീഫയുടെ വീട്ടിൽ എത്തിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

തിങ്കളാഴ്ചയാണ് കാർത്തിക ഭർത്താവ് ഡോ.സുനിലിനൊപ്പം ഹനീഫാസ് എ.ബി മൻസിലിൽ എത്തിയത്. ഒരു മണിക്കൂറോളം കുടുംബത്തോടൊപ്പം ചെലവഴിച്ചാണ് കാർത്തിക മടങ്ങിയത്. കൊച്ചിൻ ഹനീഫയുടെ ഭാര്യാ സഹോദരൻ ഫിറോസ് ആണ് കാർത്തികയുടെ സന്ദർശന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

1985 മുതൽ നാല് വർഷം മാത്രം സിനിമയിൽ അഭിനയിച്ചു. അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഡൂപ്പർ ഹിറ്റുകൾ. പിന്നീട് അങ്ങോട്ട് നാൽപത് വർഷം നമ്മൾ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. സിനിമയിലോ പൊതുവേദികളിലോ പിന്നീട് അധികം കണ്ടിട്ടില്ല.

ഇന്നലെ, കൊച്ചിൻ ഹനീഫാസ് എ.ബി മൻസിലിൽ അവർ വീണ്ടും വന്നു. ആ ഒരു മണിക്കൂർ... അതൊരു പോസിറ്റീവ് വൈബ് തന്നെയായിരുന്നു. ജീവിതത്തിൽ ഒരിക്കലും തോറ്റുപോകാത്ത ആ കുടുംബത്തെ ചേർത്തുപിടിച്ച്, അവർക്ക് പരമാവധി മോട്ടിവേഷനും സ്‌നേഹവും നൽകി... അവരുടെ സ്‌നേഹവും സന്തോഷവും ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം. മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായിക — കാർത്തിക ചേച്ചി.' വീഡിയോക്കൊപ്പം ഫിറോസ് കുറിച്ചു

View this post on Instagram

A post shared by Firoz Maliyakkal ( FM) (@firozmaliyakkal)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCHIN HANEEFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY