SignIn
Kerala Kaumudi Online
Friday, 23 October 2026 1.47 AM IST

മരണത്തെ മുഖാമുഖം കണ്ടു, ഇതെന്റെ രണ്ടാം ജന്മം: പാർവതി

hb

തിരുവനന്തപുരം: തായ്ലൻഡിലും മ്യാൻമറിലുമുണ്ടായ ഭൂചലനം അനുഭവിച്ചറിഞ്ഞതിന്റെ ഞെട്ടൽ മാറാതെ നടിയും അവതാരകയുമായ പാർവതി ആർ.കൃഷ്ണ. ഭൂകമ്പം നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നും താൻ സുരക്ഷിതയാണെന്നും പാർവതി പറയുന്നു. ഇന്നലെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ഇൻസ്റ്റഗ്രാമിലൂടെയാണ് നടി തന്റെ അനുഭവം പങ്കുവച്ചത്.

'ഇതെഴുതുമ്പോഴും ഞാൻ വിറയ്ക്കുകയാണ്. പക്ഷേ ഇന്നും ജീവിച്ചിരിക്കാൻ സാധിച്ചതിൽ ഞാൻ ജീവിതത്തോട് നന്ദി പറയുന്നു. ബാങ്കോക്കിൽ വച്ച് എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും ഭീകരമായ ഭൂകമ്പത്തിന് ഞാൻ സാക്ഷിയായി. 7.7തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അവിടെയുള്ള എല്ലാത്തിനെയും പിടിച്ചുലച്ചു. കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവനുവേണ്ടി ഓടുന്നതും നേരിൽ കണ്ടു. എല്ലായിടത്തും ഒരുതരം അരക്ഷിതാവസ്ഥ. ടാക്‌സികളില്ല,ഗതാഗതമില്ല,ഒന്നുമില്ല. എല്ലാവരും ആകെ പരിഭ്രാന്തിയിയിൽ ആയിരുന്നു.' ആ നിമിഷം ആദ്യം ഞാൻ ചിന്തിച്ചത് എന്റെ പ്രിയപ്പെട്ടവരെ കുറിച്ചായിരുന്നു. പെട്ടെന്ന് എന്റെ കുടുംബാംഗങ്ങളെ വിളിച്ച് അവരോട് സംസാരിച്ചു. അവരോട് അവസാനമായി സംസാരിക്കുന്നതുപോലെ തോന്നി. അവരോട് സംസാരിച്ച നിമിഷങ്ങൾ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോഴും ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഇതെന്റെ ജീവിതത്തിൽ രണ്ടാമത് ലഭിച്ച അവസരമാണ്. ഭൂകമ്പം ബാധിച്ച എല്ലാവരെയും ഞാനിപ്പോൾ ഓർക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ നമുക്കെല്ലാവർക്കും ശക്തിയും ധൈര്യവും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നുവെന്നും പാർവതി വീഡിയോയിലൂടെ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY