SignIn
Kerala Kaumudi Online
Wednesday, 20 May 2026 8.30 AM IST

ബെസ്റ്റ് ആക്ടറാകാൻ നസ്ലിൻ,​ മോളിവുഡ് ടൈംസ് ജൂൺ 5ന്

sss

ന​സ്ലി​ൻ​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മോ​ളി​വു​ഡ് ​ടൈം​സ് ​ ജൂൺ 5ന് തിയേറ്ററിൽ.​ ​സി​നി​മ​യ്ക്കു​ള്ളി​ലെ​ ​സി​നി​മ​യു​ടെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചിത്രത്തിൽ ബെസ്റ്റ് ആക്ടറാകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ വേഷം ആണ്. മു​ടി​ ​നീ​ട്ടി​വ​ള​ർ​ത്തി​ ​വേ​റി​ട്ട​ ​ലു​ക്കി​ൽ​ ​ആ​ണ് ​ന​സ്ളി​ൻ​ ​മോ​ളി​വു​ഡ്ടൈം​സി​ൽ​ ​എ​ത്തു​ന്ന​ത്.​ ​എ​ ​ഹേ​റ്റ് ​ലെ​റ്റ​ർ​ ​ടു​ ​സി​നി​മ​ ​എ​ന്നാ​ണ് ​ടാ​ഗ് ​ലൈ​ൻ.​ ​മു​കു​ന്ദ​നു​ണ്ണി​ ​അ​സോ​സി​യേ​റ്റ്സ് ​എ​ന്ന​ ​ഹി​റ്റ് ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഷ​റ​ഫു​ദ്ദീ​ൻ,​​​ ​സം​ഗീ​ത് ​പ്ര​താ​പ് ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​യ​ു​ണ്ട്.​ ​രാ​മു​സു​നി​ൽ​ ​ആ​ണ് ​ര​ച​ന.​ ​വി​ശ്വ​ജി​ത്ത് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ജേ​ക്സ് ​ബി​ജോ​യ് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​വിതരണം സെൻട്രൽ പിക് ചേഴ്സ് റിലീസ്.
അ​തേ​സ​മ​യം​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ച്ച് ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​ത​രു​ൺ​മൂ​ർ​ത്തി​ ചിത്രം അതിമനോഹരം ​ഒ​ക്ടോ​ബ​ർ​ 15​ന് ​ ​ ​റി​ലീ​സ് ​ചെ​യ്യും. ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​മു​ഴു​നീ​ള​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​എ​സ്.​ ​െഎ​ ​ലൗ​ല​ജ​ൻ​ ​എ​ന്നാ​ണ് ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​മീ​ര​ ​ജാ​സ് ​മി​ൻ​ ​ആ​ണ് ​നാ​യി​ക.​മുകേഷ്,​ ​ജ​ഗ​ദീ​ഷ്,​​​ ​ലാലു അലക്സ്,​ ബി​നു​ ​പ​പ്പു,​​​ ​ഇ​ർ​ഷാ​ദ്,​​​ ​ഭാ​മ​ ​അ​രു​ൺ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ​ .​ ​ര​ച​ന​ ​ര​തീ​ഷ് ​ര​വി,​​​ ​ജേ​ക്സ് ​ബി​ജോ​യ് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ ​ഷാ​ജി​ ​കു​മാ​ർ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​ പി.ആർ. ഒ എ.എസ് .ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY