
ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൽ ക്യാമിയോയായി തമിഴ് സംവിധായകനും നടനുമായ ലോകേഷ് കനകരാജ് എത്തുന്നു. ഇതാദ്യമായാണ് ലോകേഷ് കനകരാജ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ നിർണായകമായ ക്യാമിയോ വേഷത്തിൽ ലോകേഷ് എത്തുന്നതെന്നാണ് വിവരം. മാർക്കോ എന്ന ബ്ളോക് ബസ്റ്ററിനുശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളൻ പെരുന്നാൾ ദിനമായ നാളെ ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും.
മാർക്കോ യൂണിവേഴ്സലിൽപ്പെടുന്ന കാട്ടാളൻ ബിഗ് ക്യാൻവാസിൽ ആണ് ഒരുങ്ങുന്നത്. കാട്ടാളൻ മാർക്കോ യൂണിവേഴ്സലിൽ ഉൾപ്പെടുന്നതിനാൽ വൻ പ്രതീക്ഷ നൽകുന്നു. ആന്റണി വർഗീസിന്റെ കരിയറിൽ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ കാട്ടാളനിൽ തമിഴ് നടി ദുഷാര വിജയൻ നായികയായി എത്തുന്നു. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിംഗ് എന്നിവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, ഹനാൻ ഷാ, പാർത്ഥ് തിവാരി, ഷോൺ ജോയ്, ഹിപ്‌സ്റ്റർ, തുടങ്ങി നീണ്ട താരനിരതന്നെയുണ്ട്.
കന്നടയിലെ പ്രമുഖ സംഗീത സംവിധായകരായ രവി ബസ്രൂറും അജനീഷ് ലോകനാഥുമാണ് ഇൗണം.
പോൾ ജോർജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ എഴുതുന്നു. സംഭാഷണം ഉണ്ണി ആർ, ഛായാഗ്രഹണം രണദിവെ, അഡിഷനൽ ഡി.ഒ.പി ചന്ദ്രു സെൽവരാജ്, സുദീപ് ഇളമൺ, ആക്ഷൻ കെച , എഡിറ്റർ ഷമീർ മുഹമ്മദ്, ഓഡിയോഗ്രഫി എം.ആർ. രാജാകൃഷ്ണൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
