SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

ലക്കിയാണ് ഭാസ്കർ, രണ്ടാം ദിനം 26 കോടി കടന്നു

ss

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ആദ്യ രണ്ട് ദിനം ആഗോളതലത്തിൽ നേടിയത് 26 കോടി 20 ലക്ഷം. കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 4 കോടിക്ക് മുകളിലാണ് ചിത്രം ഗ്രോസ് നേടിയത്. ആദ്യ ദിനം 12 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ചിത്രത്തിന് രണ്ടാം ദിനം 14 കോടി ലഭിച്ചു. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസറി ആകാനുള്ള കുതിപ്പിലാണ് ലക്കി ഭാസ്കർ.

കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനിൽ പ്രദർശിപ്പിച്ച ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് ഉയർന്നു. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്യുന്നത് വേഫെറർ ഫിലിംസാണ്. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം
1992 ൽ ബോംബ സ്റ്റോക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിൽ സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മാണം. മീനാക്ഷി ചൗധരിയാണ് നായിക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY