SignIn
Kerala Kaumudi Online
Sunday, 20 September 2026 11.23 PM IST

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും

നിർമ്മാണം ആന്റോ ജോസഫ്

ss

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്നു. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം. ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ടതാണ് ചിത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം ജിതിൻ കെ. ജോസിന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് മമ്മൂട്ടി ഒരുങ്ങുന്നത്. ജൂണിൽ മമ്മൂട്ടി - മഹേഷ് നാരായണൻ - കുഞ്ചാക്കോ ബോബൻ - ഫഹദ് ഫാസിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. അതേസമയം പതിനാലു വർഷത്തിനു ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 2010ൽ റിലീസ് ചെയ്ത വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയിൽ ആണ് മമ്മൂട്ടിയും പൃഥ്വിരാജയും അവസാനമായി ഒരുമിച്ചത്. പോക്കിരിരാജയിൽ ഇരുവരും സഹോദരന്മാരായാണ് അഭിനയിച്ചത്. മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.അതേസമയം ചെന്നൈയിൽ എമ്പുരാന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ് . മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ചെന്നൈ ഷെഡ്യൂളിലുണ്ട്. മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 22ന് ആരംഭിക്കും.

അതിനാൽ മോഹൻലാൽ പങ്കെടുക്കുന്ന സീനുകൾ വേഗം ചിത്രീകരിക്കുന്ന ജോലിയിലാണ് പൃഥ്വിരാജ്. എമ്പുരാന് തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രീകരണമുണ്ട്. തിരുവനന്തപുരത്ത് 45 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY