SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

ബസൂക്ക വീണ്ടും കൊച്ചിയിൽ

ജിതിൻ കെ. ജോസ് ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്ത്

ss

മെഗാസ്റ്റാ‌ർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്കയുടെ തുടർചിത്രീകരണം സെപ്തംബർ 29 മുതൽ മൂന്നു ദിവസം കൊച്ചിയിൽ നടക്കും. ഇതോടെ ചിത്രീകരണം പൂർത്തിയാവും. ഗൗതം വാസുദേവ് മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇനി ചിത്രീകരിക്കാൻ ഉള്ളത്. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്റെ ജോലിയിലായിരുന്നു ഗൗതം മേനോൻ. ഇതാദ്യമായാണ് ഗൗതം മേനോൻ മലയാള സിനിമ സംവിധാനം ചെയ്യുന്നത്. ബസൂക്കയിൽ നിർണായക വേഷമാണ് ഗൗതം മേനോൻ അവതരിപ്പിക്കുന്നത്. ബസൂക്കയിലൂടെ ഗൗതം മേനോൻ ആദ്യമായി മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുമ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കിം ഷാ, ഭാമ അരുൺ, ഡീൻ ഡെന്നീസ്, സുമിത് നേവൽ, ദിവ്യപിള്ള, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു, തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ആണ് നിർമ്മാണം. അതേ സമയം മമ്മൂട്ടി, വിനായകൻ എന്നിവരെ കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നാഗർകോവിലിൽ പുരോഗമിക്കുന്നു. ഒക്ടോബർ 2 ന് മമ്മൂട്ടി ജോയിൻ ചെയ്യും. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്തിറങ്ങി. മമ്മൂട്ടി പ്രതിനായകനായി എത്തുന്ന ചിത്രത്തിൽ പൊലീസ് വേഷമാണ് വിനായകൻ അവതരിപ്പിക്കുന്നത്. കൊച്ചിയാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY