
ലുക്കിൽ മമ്മൂട്ടിയെ തോൽപ്പിക്കാനാവില്ലെന്ന് ആരാധകർ. എപ്പോഴത്തേതു പോലെ സൂപ്പർ ലുക്കിൽ തിളങ്ങുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി . മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. ആരാധക പേജുകളിലും ചിത്രം വൈറലാണ്. പ്രായം റിവേഴ്സ് ഗിയറിൽ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കാം മമ്മൂട്ടിയുടെ കാര്യത്തിൽ. ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യൽ മീഡിയ മുഴുവൻ തൂക്കുന്ന ഒരേ ഒരു നടൻ മമ്മൂട്ടി മാത്രമാണ്. മലയാള സിനിമയിലെ തന്നെ സ്റ്റൈൽ ഐക്കൺ. ഫോട്ടോ സെൻസിൽ തന്നെ തോൽപ്പിക്കാൻ കഴിയില്ലെന്ന് മമ്മൂട്ടി തെളിയിക്കുന്നു . മേക്കപ്പില്ലാത്ത ചിത്രത്തിലും മമ്മൂട്ടി തിളങ്ങുമെന്ന് സോഷ്യൽ മീഡിയ. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ദ ലേഡീസ് ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഡിറ്റക്ടീവ് ഡൊമിനിക് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രം കോമഡിക്കും ആക്‌ഷനും പ്രാധാന്യം നൽകുന്ന ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നു. വിനീത്, ഗോകുൽ, സിദ്ദിഖ്, വി.ജി. വെങ്കടേഷ്, വിജയബാബു എന്നിവരാണ് മറ്റു താരങ്ങൾ.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |