SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.13 PM IST

ആ വാക്കുതന്നെ എനിക്ക് ഇപ്പോൾ ഇൻസൾട്ട് ആയാണ് തോന്നുന്നത്; നടക്കുന്നത് ആവശ്യമില്ലാത്ത ചർച്ചകൾ

manju-warrier

ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയെക്കുറിച്ച് സംസാരിച്ച് മഞ്ജു വാര്യർ. ലേഡി സൂപ്പർ സ്റ്റാർ എന്ന വാക്കുതന്നെ എനിക്ക് ഇപ്പോൾ ഇൻസൾട്ട് ആയാണ് തോന്നുന്നത്. കാരണം പലരും ആ വാക്ക്, ഓവർ യൂസ് ചെയ്ത് അവരുടെ ഡെഫനിഷൻസ് കൊടുക്കുകയാണ്.

ലേഡി സൂപ്പർ സ്റ്റാർ എന്ന വാക്കിനെക്കുറിച്ച് ആവശ്യമില്ലാത്ത ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഒക്കെ നടക്കുന്നത്. അതുകൊണ്ട് എനിക്ക് അതിലേക്ക് കടക്കണ്ട. എനിക്ക് ആളുകളുടെ സ്നേഹം മതി. അല്ലാതെ ലേഡി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിലുകൾ വേണ്ട.

ഒരു സിനിമയ്ക്ക് ആവശ്യമായ കഥാപാത്രങ്ങൾ മതിയാകും. എന്നെ സംബന്ധിച്ച് നായിക, നായകൻ എന്ന് ജെൻഡറിനെ ബേസ് ചെയ്ത് പറയുന്നത് തന്നെ ഔട്ട് ഡേറ്റഡാണ് . അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.

കഥാപാത്രത്തിനും കണ്ടന്റിനുമാണ് പ്രാധാന്യം. അവിടെ ആണാണോ പെണ്ണാണോ തേർഡ് ജെന്ററാണോ എന്നതിലല്ല, ആ ലെവലിലേക്ക് സിനിമയും പ്രേക്ഷകരുടെ അഭിരുചിയും ചിന്തയുമൊക്കെ വളരുന്നത് എന്നാണ് മഞ്ജുവാര്യർ പറഞ്ഞിരിക്കുന്നത്.

അതേസമയം 'ഫൂട്ടേജ്' ആണ് മഞ്ജു വാര്യരുടെ പുതിയ ചിത്രം. ആഗസ്റ്റ് രണ്ടിന് സിനിമ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ റിലീസ് മാറ്റിവയ്ക്കുന്നതായി നടി മുമ്പ്‌ അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1, 10, 10 KILLED, 100 ACRE, 100 DAYS, 108, 14 DEAD, 2024, 21-MEMBER, 32 TEETH, 9 DEAD, A, AADHAR, AAMADMI, AANA, AAP, ABC, ABDUCT, ABDUCTED, ABHM, ABIN, ABUDHABI, AC, ACADEMICS, ACCI, ACCIDEATH, ACCIDENT, ACCIDNET, ACCUSED, ACT, ACTING, ACTIVE, ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY