SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

നാളെ 7 റിലീസുകൾ

100 തിയേറ്ററുകളിൽ മെയ്യഴകൻ

ss

വെള്ളിയാഴ്ച 7 റിലീസുകൾ. പേടിപ്പെടുത്താൻ ചിത്തിനി. കണ്ണൻ എന്ന യുവാവിന്റ സ്വപ്നസാക്ഷാത്കാരവുമായി കപ്പ്, ഫാമിലി ത്രില്ലറുമായി ഗുമസ്തൻ, പുതുമുഖങ്ങളുമായി കൂൺ. ജൂനിയർ എൻ.ടി.ആറിന്റെ ദേവര, കാർത്തിയും അരവിന്ദ് സ്വാമിയും ഒരുമിക്കുന്ന മെയ്യഴകൻ, പ്രഭുദേവയുടെ പേട്ടറാപ്പ് എന്നിവയാണ് ഇൗ ആഴ്ചയിലെ അന്യഭാഷാ റിലീസുകൾ.

ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്തിനി ഇൗസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്നു. അമിത് ചക്കാലക്കൽ, മോക്ഷ, വിനയ് ഫോർട്ട്, പുതുമുഖങ്ങളായ ആരതി നായർ , ഏനാക്ഷി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാത്യു തോമസ്, ബേസിൽ ജോസഫ്, നമിത പ്രമോദ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കപ്പ് നവാഗതനായ സഞ്ജു വി. സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്നു. അനിഖ സുരേന്ദ്രൻ, റിയ ഷിബു എന്നിവരാണ് നായികമാർ.

അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തനിൽ ബിബിൻ ജോർജാണ് നായകൻ. പുതുമുഖം നീമ മാത്യുവാണ് നായിക.

പുതുമുഖങ്ങളായ ലിമൽ, സിതാര വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൂൺ പ്രശാന്ത് ബി. മോളിക്കൽ സംവിധാനം ചെയ്യുന്നു. ജൂനിയർ എൻ.ടി.ആർ നായകനായി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ദേവരയിൽ ബോളിവുഡ് താരം ജാൻവി കപൂർ ആണ് നായിക. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ദേവര ജാൻവി കപൂറിന്റെ തെലുങ്ക് അരങ്ങേറ്രം കൂടിയാണ്. 96 എന്ന പ്രണയകാവ്യത്തിനുശേഷം സി.വി പ്രേംകുമാർ രചനയും സംവിധാനം ചെയ്യുന്ന മെയ്യഴകനിൽശ്രീദിവ്യയാണ് നായിക. രാജ് കിരൺ ആണ് മറ്റൊരു പ്രധാന താരം.മെയ്യഴകൻ കേരളത്തിൽ നൂറ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. 2 ഡി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേ‌ർന്നാണ് നിർമ്മാണം.ഗോവിന്ദ് വസന്തയാണ് സംഗീതം, മഹേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എ.വി മീഡിയയും ശ്രീപ്രിയ കമ്പയിൻസും ചേർ‌ന്നാണ് കേരളത്തിൽ വിതരണം.

ആക്ഷനും പാട്ടും ഡാൻസുമായി കളർഫുൾ ഫാമിലി എന്റർടെയ്‌നറായി ഒരുങ്ങുന്ന പേട്ടറാപ്പ് എസ്.ജെ. സിനു സംവിധാനം ചെയ്യുന്നു. വേദികയാണ് നായിക. സണ്ണി ലിയോണും പ്രധാന വേഷത്തിൽ എത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY