SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

മിലൻ പൂർത്തിയായി

ss

നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മാടൻ എന്ന ചിത്രത്തിനു ശേഷം ആർ. ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന സസ്പെൻസ് ത്രില്ലർ മിലൻ പൂർത്തിയായി. പുതുതലമുറയുടെ പുതു ചിന്തകളും വേറിട്ട ജീവിതവീക്ഷണങ്ങളും അവരുടെ ജീവിതത്തെ ഏതു ത രത്തിൽ ബാധിക്കുന്നുവെന്നതിന്റെ നേർചിത്രം കൂടിയാണ് മിലൻ.

കിരൺ നായർ, മിലൻ, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്ളൂർ, അഖിലൻ ചക്രവർത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണൻ, കൃഷ്ണതുളസി ബായ്, ഗൗരി ബി. പിള്ള, വി .എസ് സുധീരൻ കാലടി, മഹേഷ് .വി എന്നിവരാണ് താരങ്ങൾ.ശ്രീജിത്ത് സിനിമാസ്, എച്ച് ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷൻസ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് കിഷോർ ലാൽ ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീതം, പശ്ചാത്തല സംഗീതം - രഞ്ജിനി സുധീരൻ, ഗാനരചന - അഖിലൻ ചക്രവർത്തി, സാംസൺ സിൽവ, പ്രോജക്ട് കോ-ഓർഡിനേറ്റർ - സതീഷ് മരുതിങ്കൽ, പി.ആർ. ഒ - അജയ് തുണ്ടത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY