
സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ഭാഗ്യദിനമാണ് ഡിസംബർ 25 എന്ന് ആരാധകർ. മോഹൻലാൽ ആദ്യമായി അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തത് 1980 ഡിസംബർ 25ന്. കലാമൂല്യവും ജനപ്രീതിയുള്ള സംസ്ഥാന അംഗീകാരവും ദേശീയ പുരസ്കാരവും ലഭിച്ച മണിച്ചിത്രത്താഴ് റിലീസ് ചെയ്തത് 1993 ഡിസംബർ 25 ന് . മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസ് ഈ ഡിസംബർ 25 ന് റിലീസ് ചെയ്യും.ബറോസ് ഡിസംബർ 25 ന് റിലീസ് ചെയ്യുന്ന വിവരം പ്രഖ്യാപിച്ചത് സംവിധായകൻ ഫാസിൽ ആണ്. നീണ്ട നാൽപത്തിനാലു വർഷങ്ങൾക്കുശേഷം മഞ്ഞിൽവിരിഞ്ഞ പൂക്കളുടെ സംവിധായകൻ നടത്തിയ പ്രഖ്യാപനം ഏറെ ഹൃദ്യമാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളേക്കാൾ, മണിച്ചിത്രത്താഴിനേക്കാൾ വളരെ വളരെ വളരെ ഉയരെ നിൽക്കുന്ന ഒരതുല്യ കലാസൃഷ്ടിയാകും ബറോസ് എന്ന് ഫാസിൽ ആശംസിച്ചു.ആശിർവാദ് സിനിമാസിന്റെ ഏറ്റവും വലിയ സിനിമകളിലൊന്നായി എത്തുന്ന ബറോസിനെ ഇന്ത്യൻ ചലച്ചിത്ര ലോകവും ഉറ്റുനോക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |