SignIn
Kerala Kaumudi Online
Thursday, 18 June 2026 7.37 AM IST

താടിയെടുത്ത്,​ പുത്തൻലുക്കിൽ മോഹൻലാൽ ; സത്യൻ അന്തിക്കാട് ചിത്രത്തിൽ ജോയിൻ ചെയ്ത് സൂപ്പർതാരം

READ ENGLISH VERSION
d

മനോഹരമായലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാന്റും, ചീകിയൊതുക്കിയ മുടിയു‌മായി മോഹൻലാൽ ക്യാമറക്കുമുന്നിലെത്തിക്കൊണ്ട്. പറഞ്ഞു. നമ്മളു ,തുടങ്ങുവല്ലേ സത്യേട്ടാ...,,
അതെ യതേ തുടങ്ങുന്നു. സത്യൻ അന്തിക്കാടിന്റെ മറുപടി.
എടുക്കാൻ പോകുന്ന മ്പീൻ സത്യൻ അന്തിക്കാട് തന്നെ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചു.
മോഹൻലാലിനോടൊപ്പം പ്രദർശന ശാലകളിൽ നിറഞ്ഞ കൈയ്യടി വാങ്ങിക്കൊണ്ടിരിക്കുന്ന ബ്രൊമാൻസിലെ താരം സംഗീത് പ്രതാപും ഉണ്ട്. ഇവർ രണ്ടു പേരും ഒന്നിച്ചുള്ള രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ചിത്രത്തിലെ മുഴുനീള കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. ഷോട്ടിലേക്ക് കയറുന്നതിനുമുമ്പ സംഗീത് മോഹൻലാലിന്റ അനുഗ്രഹവും വാങ്ങി. സിദ്ദിഖും സെറ്റിലുണ്ടായിരുന്നു. തൃപ്പൂണിത്തറ പുതിയകാവിലെ ഒരു വീട്ടിലായിരുന്നു ഈ രംഗങ്ങൾ അരങ്ങേറിയത്.

ഫെബ്രുവരി പത്തിനാണ് ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്
സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതെങ്കിലും ഫെബ്രുവരി പതിനാല് മുതലാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ സെറ്റിലെത്തിയത്.

ലാലു അലക്സ്. സംഗീത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മാളവിക മോഹനാണു നായിക. അഖിൽ സത്യന്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു. മനു മഞ്ജിത്തിന്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് കെ.രാജഗോപാൽ. കലാസംവിധാനം പ്രശാന്ത് മാധവ്,​ മേക്കപ്പ് പാണ്ഡ്യൻ . കോസ്റ്റ്യും ഡിസൈൻ സമീരാ സനീഷ് . അനൂപ് സത്യനാണ് മുഖ്യ സംവിധാന സഹായി. സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി,​ പ്രൊഡക്ഷൻ മാനേജർ ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്. കൊച്ചി,വണ്ടിപ്പെരിയാർ,പൂന എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, SATHYAN ANTHIKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY