SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

മൂൺ വാക്ക് വേവ് സോംഗ്

ss



യുവനിരയെ അണിനിരത്തി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് എന്ന ചിത്രത്തിലെ വേവ് സോംഗ് റിലീസ് ചെയ്തു. വേറെ ലെവൽ വൈബ് സമ്മാനിക്കുന്ന പൊളി പടം ആയിരിക്കും എന്നുറപ്പു നൽകുന്ന വേവ് ഗാനം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയയിൽ തരംഗമായി. മൃദുൽ അനിൽ, ഹനാൻ ഷാ, പ്രശാന്ത് പിള്ളൈ എന്നിവരുടെ ആലാപനത്തിൽ ഇറങ്ങിയ പാട്ടിന്റെ വരികൾ വിനായക് ശശികുമാറാണ് . സംഗീത സംവിധാനം പ്രശാന്ത് പിള്ളൈ . ലിജോ ജോസ് പെല്ലിശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്ന മൂൺവാക്ക് മേയ് 30ന് മാജിക് ഫ്രെയിംസ് തിയേറ്ററുകളിലേക്കെത്തിക്കും.നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം .

നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. കഥ,തിരക്കഥ വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം : അൻസാർ ഷാ, പി.ആർ. ഒ പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY